
ലോകകപ്പിന് രണ്ടാഴ്ചമാത്രം ബാക്കിനില്‍ക്കെ ദക്ഷിണകൊറിയക്ക് നെഞ്ചിടിപ്പ്. ക്യാപ്റ്റനും ടീമിന്റെ സര്‍വപ്രതീക്ഷയുമായ സണ്‍ ഹ്യുങ് മിന്നിന്റെ പരുക്കാണ് ടീമിനെ അലട്ടുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ മാഴ്സെയ്ക്കെതിരായ മത്സരത്തിനിടെയാണ് സണ്ണിന് പരിക്കേറ്റത്. ഇടതുകണ്ണിനുമുകളില്‍ പൊട്ടലേറ്റ ടോട്ടനം ഹോട്സ്പറുകാരന്‍ ശാസ്ത്രക്രിയക്ക് വിധേയനായി. നിലവില്‍ വിശ്രമത്തിലാണ് മുപ്പതുകാരന്‍. പരുക്ക് മാറി തിരിച്ചെത്തി ആദ്യമത്സരങ്ങളില്‍ കളിക്കാനുള്ള സാധ്യത കുറവാണ്.
ഗ്രൂപ്പ് എച്ചില്‍ ഉറുഗ്വേ, പോര്‍ച്ചുഗല്‍, ഘാന ടീമുകള്‍ക്കൊപ്പമാണ് ഏഷ്യന്‍ കരുത്തരായ കൊറിയ. 24ന് ഉറുഗ്വേയുമായാണ് ആദ്യപോരാട്ടം. ദക്ഷിണകൊറിയക്കായി 104 കളിയില്‍ 35 ഗോളുണ്ട് സണ്ണിന്. ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരവും മറ്റാരുമല്ല. യോഗ്യതാ റൗണ്ടിലും മികച്ച കളി പുറത്തെടുത്തു.
ഇതിനിടെ ലോകകപ്പിനുമുമ്പേ പരിക്കേല്‍ക്കുന്ന പ്രധാന താരങ്ങളുടെ പട്ടിക നീളുകയാണ്. ഏറ്റവും ഒടുവിലായി ക്യാനഡയുടെ ബയേണ്‍ മ്യൂണിക് പ്രതിരോധക്കാരന്‍ അല്‍ഫോന്‍സോ ഡേവിസിനും പരുക്കേറ്റു. ജര്‍മന്‍ ലീഗില്‍ ഹെര്‍ത ബര്‍ലിനെതിരായ കളിക്കിടെയാണ് ഇരുപത്തിരണ്ടുകാരന്‍ പേശിവലിവ് കാരണം കളംവിട്ടത്. ഫ്രാന്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കാണ് പ്രധാന പരിക്ക് ഭീഷണി. ഇംഗ്ലണ്ടിന് പ്രതിരോധക്കാരന്‍ ബെന്‍ ചില്‍വെല്ലിനെയാണ് അവസാനം നഷ്ടമായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here