ഫിഷ് ഫ്രൈ മാറി നില്‍ക്കും വഴുതനങ്ങ ഫ്രൈ

വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് ഊണിനൊരുക്കാം കിടിലന്‍ രുചിയില്‍ വഴുതനങ്ങ ഫ്രൈ. ഫിഷ് ഫ്രൈ വരെ മാറി നില്‍ക്കും ഇതിന്റെ മുന്നില്‍. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ചേരുവകള്‍

വഴുതനങ്ങ – 100 ഗ്രാം
മഞ്ഞള്‍പ്പൊടി – 1 /4 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍
ഗരം മസാല – 1/4 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
റവ -1/2 കപ്പ്

തയ്യാറാക്കുന്ന വിധം

വഴുതനങ്ങ നീളത്തില്‍ കുറച്ചു കനത്തില്‍ മുറിച്ചെടുക്കുക. മസാല കൂട്ടുകള്‍ കുറച്ചു വെള്ളം ഒഴിച്ചു കുഴമ്പു രൂപത്തിലാക്കി എടുക്കുക. മുറിച്ച വഴുതനങ്ങയിലേക്കു തേച്ചു പിടിപ്പിക്കുക. കുറച്ചു റവ എടുത്ത് അതില്‍ മസാല തേച്ച വഴുതനങ്ങ പുരട്ടി എടുത്ത് അര മണിക്കൂര്‍ വയ്ക്കുക. അര മണിക്കൂറിനു ശേഷം ഫ്രൈയിങ് പാനില്‍ കുറച്ച് എണ്ണയൊഴിച്ചു വറുത്തെടുത്തു ചോറിനൊപ്പം വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News