ഭരണഘടനയെ ചവിട്ടി താഴ്ത്താനുള്ള ശ്രമമാണ് ഗവർണറുടേത് : ഡോ.ജോണ്‍ ബ്രിട്ടാസ് എം പി | Dr.John Brittas MP

ഗവര്‍ണറുടെ മാധ്യമ വിലക്കിനെതിരെ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ഡോ.ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു.

ഭരണഘടനയെ ചവിട്ടി താഴ്ത്താനുള്ള ശ്രമമാണ് ഗവർണറുടേതെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. പത്രസമ്മേളനത്തിന് മെയിൽ അയച്ച് അനുമതി വാങ്ങണം എന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണെന്നും ഒരാൾക്ക് ഇന്ന് സംഭവിച്ചാൽ നാളെ മറ്റുള്ളവർക്കും അത് സംഭവിക്കും എന്ന് മാധ്യമപ്രവർത്തകർ മനസ്സിലാക്കണമെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

രാജ് ഭവനുമുന്നില്‍ പ്രതിഷേധജ്വാല തെളിയിച്ചു. ബിനോയ് വിശ്വം എം പി, പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് എം .രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News