Pimple: മുഖക്കുരുവിന്റെ പാടുകള്‍ ഇനി നിങ്ങളെ അലട്ടില്ല

മുഖക്കുരു(Pimple) വെറും സൗന്ദര്യപ്രശ്നം മാത്രമല്ല, വിഷാദം, അപകര്‍ഷതാ ബോധം, ആത്മവിശ്വാസക്കുറവ് എന്നിവയ്ക്കും കാരണമാകാറുണ്ട്. ഈ പ്രശ്‌നം അകറ്റാന്‍ ആദ്യം ചെയ്യേണ്ടത് ചര്‍മ്മം നന്നായി വൃത്തിയാക്കുക എന്നതാണ്. നിങ്ങളുടെ ചര്‍മ്മ തരം എന്തുതന്നെയായാലും ഒരു നല്ല ക്ലെന്‍സര്‍ ഉപയോഗിച്ച് ചര്‍മ്മസംരക്ഷണ ദിനചര്യ ആരംഭിക്കണം. ചര്‍മ്മ സുഷിരങ്ങള്‍ അടഞ്ഞുപോകാന്‍ സാധ്യതയുള്ള എല്ലാത്തരം എണ്ണയും അഴുക്കും നീക്കം ചെയ്യാന്‍ ക്ലെന്‍സര്‍ സഹായിക്കും.

മുഖം എപ്പോഴും ശക്തിയില്‍ അമര്‍ത്തി ഉരച്ചു കഴുകുന്നത് മുഖചര്‍മം കേടുവരുത്തും. കൈകള്‍ കൊണ്ടോ മൃദുവായ തുണി ഉപയോഗിച്ചോ വളരെ പതുക്കെ വേണം കഴുകേണ്ടത്. ഇടയ്ക്കിടെ മുഖക്കുരുവില്‍ തൊടുന്നത് ഒഴിവാക്കണം. അണുബാധ മറ്റു ഭാഗങ്ങളിലേക്ക് പടരുമെന്ന് മാത്രമല്ല ഇത് മുഖക്കുരുവിന്റെ വീക്കം കൂട്ടുകയും ചെയ്യും. എന്നാല്‍ ഇതൊന്നുമല്ലാതെ മുഖക്കുരു അകറ്റാന്‍ മറ്റ് ചില പൊടിക്കൈകള്‍ പരിചയപ്പെടാം.

ചെറുനാരങ്ങ നീര്

ചെറുനാരങ്ങ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല, മുഖക്കുരു പാടുകള്‍ നീക്കം ചെയ്യുന്നതിനുള്ള മികച്ച ഏജന്റാണ്. ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പാടുകളും അടയാളങ്ങളും കുറയ്ക്കുന്നു. 5-6 തുള്ളി നാരങ്ങ നീര് വെള്ളത്തില്‍ ചേര്‍ക്കുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മിശ്രിതം മുഖക്കുരു ഉള്ള ഭാ?ഗത്ത് പുരട്ടുക. 10 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്ലില്‍ അലോസിന്‍ അടങ്ങിയിട്ടുണ്ട്. ഇത് കഠിനവുമായ മുഖക്കുരു പാടുകളില്‍ പ്രവര്‍ത്തിക്കുകയും ഹൈപ്പര്‍പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, കറ്റാര്‍വാഴയുടെ ആന്റി ബാക്ടീരിയല്‍ ഗുണം മുഖക്കുരു തടയാന്‍ സഹായിക്കുന്നു. കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടി 10 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

മഞ്ഞള്‍

മഞ്ഞളില്‍ ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ സ്വഭാവസവിശേഷതകള്‍ ചര്‍മ്മത്തിന് തിളക്കവും നല്‍കും. മഞ്ഞള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന ഒരു ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഇതിലെ കുര്‍ക്കുമിന്‍ അധിക മെലാനിന്‍ ഉല്‍പ്പാദനം കുറയ്ക്കുകയും ചര്‍മ്മത്തിന്റെ നിറം ലഘൂകരിക്കുകയും ചെയ്യുന്നു. ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ഏതെങ്കിലും തരത്തിലുള്ള കറുത്ത പാടുകളും പിഗ്മെന്റേഷനും കുറയ്ക്കുകയും ചെയ്യും. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എടുത്ത് റോസ് വാട്ടര്‍ അല്ലെങ്കില്‍ പാലില്‍ മിക്‌സ് ചെയ്യുക. ഈ പേസ്റ്റ് 15 മിനുട്ട് മുഖത്ത് ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

ചന്ദനപ്പൊടി

മുഖക്കുരു പാടുകള്‍ മാറ്റാനുള്ള മറ്റൊരു പ്രകൃതിദത്ത മാര്‍ഗമാണ് ചന്ദനപ്പൊടി. ചന്ദനം മുഖത്തെ ഒരു മികച്ച ശുദ്ധീകരണമായി പ്രവര്‍ത്തിക്കുന്നു. മുഖക്കുരുവിന് കാരണമാകുന്ന മുഖത്തെ അഴുക്കും പുറന്തള്ളാന്‍ ഇത് സഹായിക്കുന്നു. മാത്രമല്ല, ഇത് കറുത്ത പാടുകള്‍ കുറയ്ക്കുകയും ടാന്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. ഒരു ടേബിള്‍സ്പൂണ്‍ ചന്ദനപ്പൊടി റോസ് വാട്ടറില്‍ കലര്‍ത്തുക. ശേഷം ഈ പേസ്റ്റ് മുഖത്തിടുക. പേസ്റ്റ് 10-15 മിനിറ്റ് മുഖത്തിട്ട് വയ്ക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

ഉരുളക്കിഴങ്ങ്

മുഖക്കുരു പാടുകള്‍ കുറയ്ക്കാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് നല്ലതാണ്. അവ ചര്‍മ്മത്തിന് തിളക്കവും നല്‍കുന്നു. ഉരുളക്കിഴങ്ങിന്റെ നീര് എടുത്ത് ഒരു കോട്ടണ്‍ ഉപയോഗിച്ച് പാടുകളില്‍ പുരട്ടുക. ഉണങ്ങി ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. ഉരുളക്കിഴങ്ങില്‍ പൊട്ടാസ്യം, നാരുകള്‍, ബി വിറ്റാമിനുകള്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. അതിന്റെ ജ്യൂസ് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News