Governor: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് ആരിഫ് മുഹമ്മദ് ഖാന്‍: എസ് ആര്‍ അരുണ്‍ ബാബു

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് ആരിഫ് മുഹമ്മദ് ഖാനെന്ന്(Arif Mohammad Khan) ഡിവൈഎഫ്‌ഐ(DYFI) സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ആര്‍ അരുണ്‍ ബാബു(S R Arun Babu). ഏറ്റവും വലിയ അവസരവാദിയാണ് ഗവര്‍ണറെന്നും മാധ്യമങ്ങള്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ വാലാട്ടി നില്‍ക്കരുതെന്നും അരുണ്‍ ബാബു പറഞ്ഞു. രാജ്ഭവന്‍ രാജാധികാരത്തിന്റെ കേന്ദ്രമല്ല. സര്‍വ്വകലാശാലകളെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ പോരാട്ടം തുടരും. RSS ന്റെ കയ്യിലെ കളിപ്പാവയാണ് ഇപ്പോള്‍ ഗവര്‍ണറെന്നും അരുണ്‍ ബാബു കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകം: ഷിജു ഖാന്‍

ഗവര്‍ണര്‍(Governor) സംഘപരിവാറിന്റെ ചട്ടുകം ആയാണ് പ്രവര്‍ത്തിയ്ക്കുന്നതെന്ന് ഡിവൈഎഫ്‌ഐ(DYFI) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാന്‍. ഗവര്‍ണര്‍ സ്വീകരിക്കുന്നത് ജനാധിപത്യ വിരുദ്ധ നടപടികളാണ്. കൈരളി, മീഡിയവണ്‍ ചാനലുകളെ ആക്രോശിച്ച് പുറത്താക്കിയത് പ്രതിഷേധാര്‍ഹമായ കാര്യമാണ്. ഇനിയും ശക്തമായി ഈ ചാനലുകള്‍ ചോദ്യം ചോദിക്കുമെന്നും ഷിജു ഖാന്‍ പറഞ്ഞു. ആ ശബ്ദത്തെ ഇല്ലാതാക്കാം എന്ന് ഗവര്‍ണര്‍ പ്രതീക്ഷിക്കണ്ട.

ചോദ്യം ചോദിക്കുന്നവരെ പുറത്താക്കി എന്ന് കരുതി ചോദ്യത്തെ പുറത്താക്കാമെന്ന് കരുതേണ്ട എന്നും ഷിജു ഖാന്‍ വ്യക്തമാക്കി. മാധ്യമവിലക്കിനെതിരെ രാജ്ഭവന് മുന്നില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News