ചീഫ് ജസ്റ്റിസ് യു.യു ലളിത് സുപ്രീംകോടതിയുടെ പടിയിറങ്ങി | Uday Umesh Lalit

ചീഫ് ജസ്റ്റിസ് യു.യു ലളിത് സുപ്രീം കോടതിയുടെ പടിയിറങ്ങി.അവസാന പ്രവൃത്തി ദിവസത്തിൽ നിയുക്ത ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിനൊപ്പം അദ്ദേഹം കേസുകൾ പരിഗണിച്ചു.

സുപ്രീം കോടതിയിൽ അഭിഭാഷകനെന്ന നിലയിലുള്ള തന്റെ ആദ്യ ദിനം ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ ഒന്നാം നമ്പർ കോടതിയിലായിരുന്നു. ന്യായാധിപൻ എന്ന നിലയിലുള്ള അവസാന ദിവസം അദ്ദേഹത്തിന്റെ മകൻ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനൊപ്പം അതേ കോടതി മുറിയിൽ ഇരിക്കാൻ കഴിഞ്ഞത് സുന്ദരമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

2014 ഓഗസ്റ്റ് 13 നാണ് മുതിർന്ന അഭിഭാഷകനായിരുന്ന യു യു ലളിത് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. കഴിഞ്ഞ ഓഗസ്റ്റ് 27 ന് ചീഫ് ജസ്റ്റീസായി. 74 ദിവസം മാത്രമാണ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത്. സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ബുധനാഴ്ച ഡി.വൈ.ചന്ദ്രചൂഡ് അധികാരമേൽക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here