ഗിനിയയിൽ തടവിലായ ഇന്ത്യക്കാരെ കപ്പലിലേക്ക്‌ മാറ്റി | Guinea

ഇക്വിറ്റോറിയൽ ഗിനിയയിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ തടവിലായ സംഭവം സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്ന് ഇക്വിറ്റോറിയൽ ഗിനിയയിലെ ഇന്ത്യൻ എംബസി. ഇവരെ കപ്പലിലേക്ക്‌ മാറ്റിയെന്നാണ്‌ ഒടുവിൽ ലഭിക്കുന്ന വിവരം.

തടവിലായവരെ മോചിപ്പിക്കാനായി ഇടപെടൽ ഊർജിതമാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.

വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കഴിഞ്ഞദിവസം എ എ റഹീം എംപി അയച്ച കത്തിനാണ് ട്വിറ്ററിലൂടെ എംബസി മറുപടി അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News