പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കുക എന്നതാണ് സംസ്ഥാന സർക്കാർ കാഴ്ചപ്പാട് : മന്ത്രി പി. രാജീവ് | P Rajeev

സർക്കാരിനെ ആശ്രയിക്കാതെ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തുന്നതിന് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കുക എന്നതാണ് സംസ്ഥാന സർക്കാർ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു.പൊതുമേഖലാ സ്ഥാപനമായ കെല്ലിൻ്റെ പുതിയ കോർപ്പറേറ്റ് ഓഫീസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുമേഖലാ സ്ഥാപനങ്ങളെ മികച്ചതാക്കാൻ വിവിധ പദ്ധതികളാണു സർക്കാർ ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. . സർക്കാരിനെ ആശ്രയിക്കാതെ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തുന്നതിന് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് വ്യവസായ മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി ഏഴുമാസം കൊണ്ട് എൺപതിനായിരത്തിൽ അധികം സംരംഭങ്ങൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ഇന്ത്യയിൽ ഒരു വർഷം നൂറ് എം.എസ്.എം.ഇ യൂണിറ്റുകൾ ആരംഭിച്ചാൽ അതിൽ മുപ്പത് എണ്ണം ആദ്യവർഷം തന്നെ അടച്ചു പൂട്ടുകയാണ്. ഇത് കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അഡ്വ. പി.വി ശ്രീനിജിൻ എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, കെൽ ചെയർമാൻ പി.കെ രാജൻ മാസ്റ്റർ, , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here