ഖത്തര്‍ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

ഖത്തര്‍ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ സ്‌ക്വാഡിനെയാണ് പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചത്. തിയാഗോ സില്‍വ ടീമിനെ നയിക്കും. പരിക്കേറ്റ ഫിലിപ്പ് കുട്ടിഞ്ഞ്യോ ടീമിലില്ല. കസമിറോ ടീമില്‍ ഉള്‍പ്പെട്ടു.

ലോകകപ്പിന് 13 ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ ടീമുകളുടെ പ്രഖ്യാപനത്തിലേക്കാണ്. ജപ്പാന്‍, കോസ്റ്റാറിക്ക ടീമുകള്‍ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. മഹത്തായ ഫുട്‌ബോള്‍ പാരമ്പര്യം തിരിച്ചുപിടിക്കാനുറച്ച് ഇറങ്ങുന്ന ബ്രസീലിന്റെ കളി ആചാര്യന്‍ അട്‌നോര്‍ ലിയോനോഡോ ബാച്ചി എന്ന ടിറ്റെയാണ്. ഗോളി ആലിസണ്‍ ബക്കര്‍, മാഞ്ചസ്റ്റര്‍യുണൈറ്റഡിന്റെ കാര്‍ലോസ് ഹെന്റിക് കസമിറോ, ഫിര്‍മിന്യോ,ജെസ്യൂസ്, നെയ്മര്‍,വിനീഷ്യസ്, റോഡ്രിഗോ,റിച്ചാര്‍ലിസണ്‍ എന്നിവരാണ് തിയാഗോ സില്‍വ നയിക്കുന്ന ടീമിലെ പ്രധാനികള്‍ .ഓരോ പൊസിഷനിലും പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്തതിനാല്‍ അന്തിമ സ്‌ക്വാഡിനെ കണ്ടെത്തുക ടിറ്റെയ്ക്ക് വെല്ലുവിളിയാകും. സീസണില്‍ ഫോമിലല്ലാത്ത ഫിലിപ്പ് കൗട്ടീന്യോ ടീമിലിടം നേടാന്‍ സാധ്യത കുറവാണ്.

പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ മാറ്റിപ്പണിയാന്‍ വിദഗ്ധനായ ടിറ്റോയില്‍ നിന്ന് യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയ ടീമിനെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. റഫീഞ്ഞയും ബ്രൂണോ ഗ്വിമാറസും ആന്റണിയുമാണ് ബ്രസീല്‍ നിരയിലെ പ്രധാനയുവതാരങ്ങള്‍… ഗോളടിയില്‍ പെലെയ്ക്ക് തൊട്ടുപിന്നിലാണ് 30കാരനായ നെയ്മര്‍. 121 കളിയില്‍ നിന്ന് 75 ഗോളുള്ള നെയ്മര്‍ക്ക് മൂന്നു ഗോളുകള്‍ കൂടി നേടിയാല്‍ ഗോളടിയില്‍ പെലെയെ മറികടക്കാം. അഞ്ച് വട്ടം ചാമ്പ്യന്മാരായ ബ്രസീല്‍ ഏറ്റവും ഒടുവിലായി കിരീടം നേടിയത് 2002ലാണ്..രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള കിരീടനേട്ടമാണ് കാനറികളുടെ ലക്ഷ്യം. ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്‌സര്‍ലണ്ട്, സെര്‍ബിയ,കാമറൂണ്‍ ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീല്‍ ലോകകപ്പിന് യോഗ്യത നേടിയത്.ഈ മാസം 24ന് സെര്‍ബിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. 28ന് സ്വിറ്റ്‌സര്‍ലണ്ടിനെയും ഡിസംബര്‍ 2 ന് കാമറൂണിനെയും കാനറികള്‍ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News