ADVERTISEMENT
സർവ്വകലാശാലകൾക്കെതിരെ ഗവർണർ നടത്തുന്ന ഇടപെടലുകൾ ചോദ്യം ചെയ്യുന്ന സുപ്രധാനമായ രണ്ട് ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ഗവർണർ നൽകിയ കാരണം കാണിക്കർ നോട്ടീസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർ മാർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്ന കേസുകളിൽ ഒന്ന്. കെ ടി യു താത്ക്കാലിക വി സി യായി സിസ തോമസിനെ നിയമിച്ച നടപടി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയാണ് മറ്റൊന്ന്.
KUWJ | ഗവർണറുടെ മാധ്യമ വിലക്ക് : കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവൻ മാർച്ച് നടത്തും
വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയതിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവൻ മാർച്ച് നടത്തും.
രാവിലെ 11.30 ന് കനകക്കുന്നു കൊട്ടാരത്തിനു മുന്നിൽ നിന്ന് മാർച്ച് ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
മുൻമന്ത്രി തോമസ് ഐസക്, ജോൺ ബ്രിട്ടാസ് എം പി, മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ്, സി എം പി ജനറൽ സെക്രട്ടറി സി പി ജോൺ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു തുടങ്ങിയവർ പങ്കെടുക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.