ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാൻ ഏതറ്റം വരെയും പോകും ; എം.വി ഗോവിന്ദൻ മാസ്റ്റർ

ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാൻ ഏതറ്റം വരെയും പോകാൻ ഇടതുമുന്നണിക്ക് തടസ്സമില്ലെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ .

രാജ്ഭവനിലേക്ക് മാധ്യമ പ്രവർത്തകരുടെ മാർച്ച് അഭിനന്ദനാർഹം എന്നും ജനങ്ങളെ അണി നിരത്തി പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായാണ് ലഘുലേഖാ വിതരണം എന്നും എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു .

വിവാദ കത്ത് ; മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും

ന​ഗരസഭാ മേയറുടെ പേരില്‍ പുറത്തുവന്ന വിവാദ കത്ത് സംബന്ധിച്ച പരാതിയിൽ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. ഡിആര്‍ അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മേയറുടെ ഓഫീസിലെ സ്റ്റാഫ് എന്നിവരുടെയും മൊഴിയെടുക്കും.

കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈം ബ്രാഞ്ച് നടത്തുന്നത്. കത്തിന്‍റെ ഒറിജിനല്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

കത്തിന്‍റെ ഉറവിടം അന്വേഷിക്കണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. അതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാര്‍ശയായിരിക്കും ക്രൈം ബ്രാഞ്ച് സമര്‍പ്പിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel