ഗവര്‍ണറോട് ‘ക്വിറ്റ് കേരള’ മുദ്രാവാക്യം ഉയര്‍ത്തണം: R S ബാബു കൈരളി ന്യൂസിനോട് | Governor

ഗവര്‍ണറുടെ മാധ്യമ വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ 1983-ല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം തന്നെ ബഹിഷ്‌ക്കരിച്ച ചരിത്രം ഈ ഘട്ടത്തില്‍ പ്രസക്തമാണ്. ദേശാഭിമാനി ലേഖകനായിരുന്ന ആര്‍ എസ് ബാബുവിനെ നിയമസഭാ റിപ്പോര്‍ട്ടിംഗില്‍ നിന്ന് വിലക്കിയെതിനെതിരെയാണ് അന്ന് മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചത്.

മീഡിയ അക്കാഡമി ചെയര്‍മാന്‍ കൂടിയായ ആര്‍ എസ്.ബാബു ഈ അനുഭവങ്ങള്‍ കൈരളി ന്യൂസിനോട് പങ്കുവെച്ചു.

നിയമസഭാ റിപ്പോര്‍ട്ടിംഗിലെ വിലക്കിനെതിരെയായിരുന്നു അന്നത്തെ പത്രപ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ പോരാട്ടം. ദേശാഭിമാനി ലേഖകനായിരുന്ന ആര്‍ എസ് ബാബുവിനെ നിയമസഭാ റിപ്പോര്‍ട്ടിംഗില്‍ നിന്ന് അന്നത്തെ സ്പീക്കര്‍ വക്കം പുരുഷോത്തന്‍ വിലക്കി. ഇതിനെതിരെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ച മാധ്യമങ്ങള്‍ ഒരു വരിപോലും വാര്‍ത്ത നല്‍കാതെ ഒറ്റക്കെട്ടായി ഉറച്ചുനിന്നു.

മീഡിയ അക്കാഡമി ചെയര്‍മാന്‍ കൂടിയായ ആര്‍ എസ്.ബാബു ഈ അനുഭവങ്ങള്‍ കൈരളി ന്യൂസിനോട് പങ്കുവെച്ചു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇതേ നിലപാട് ആവര്‍ത്തിക്കണമെന്നും ആര്‍ എസ്.ബാബു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News