Viral | യുവാവിനെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെച്ച് സിംഹം ; വൈറലായി വീഡിയോ | Social Media

സിംഹങ്ങൾ മനുഷ്യൻ അടക്കമുള്ള എല്ലാ ജീവികളെയും ഇരകളായി ആണ് കാണാറുള്ളത്. അതിനാൽ തന്നെ സിംഹങ്ങൾ വളരെയധികം അപകടകാരികൾ ആണ്. മനുഷ്യനും സിംഹങ്ങളും തമ്മിൽ സ്നേഹത്തോടെ പെരുമാറുന്നത് വളരെ വിരളമായി മാത്രമേ കാണാൻ സാധിക്കൂ.

മറ്റ് സിംഹങ്ങളോട് ചെവിയിൽ നക്കിയും മറ്റുമാണ് സിംഹം സ്നേഹം പ്രകടിപ്പിക്കാറുള്ളത് . വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് നിങ്ങളെ സിംഹം ഒരു സുഹൃത്തായി കാണുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. ഡീൻ ഷ്നൈഡറിന്റെ യൂട്യൂബ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വിഡിയോയാണ് ഇത്. ഈ വീഡിയോയിൽ ഡീൻ ഷ്നൈഡറും സിംഹങ്ങളും തമ്മിലുള്ള സ്നേഹം കാണാം..

ഹകുന മിപാക ഒയാസിസിൽ നിന്നുള്ള വീഡിയോയാണ് ഇത്. സൗത്ത് ആഫ്രിക്കയിൽ ഹകുന മിപാക ഒയാസിസിൽ വളർത്തുന്ന മൃഗങ്ങളെ ഒരു പ്രായമെത്തുമ്പോൾ കാടുകളിലേക്ക് വിടുകയാണ് ചെയ്യുന്നത്. അങ്ങനെ കാടുകളിലേക്ക് വിട്ട സിംഹങ്ങളെ കാണാൻ ഡീൻ തിരിച്ചെത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

ഡീനിനെ കണ്ട സന്തോഷത്തിൽ സിംഹങ്ങൾ കെട്ടിപിടിപ്പിക്കുകയാണ്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News