AAP സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സുകേഷ് ചന്ദ്രശേഖരന്‍റെ നാലാം കത്ത് | Delhi

ആം ആദ്മി സര്‍ക്കാരിനെയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും പ്രതിരോധത്തിലാക്കിക്കൊണ്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖരന്‍റെ നാലാം കത്ത്. താൻ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിച്ചാല്‍ തന്നെ തൂക്കിക്കൊല്ലാമെന്ന് സുകേഷ് ചന്ദ്രശേഖരന്‍ വെല്ലുവിളിച്ചു.

മറിച്ചാണേല്‍ അരവിന്ദ് കേജ്‍‌രിവാള്‍ രാജിവയ്ക്കണം.തന്നെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും സുകേഷ് വാർത്താ ഏജൻസികൾക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. ജയിലിലുള്ള ദില്ലി മന്ത്രി സത്യേന്ദര്‍ ജെയിനും ജയില്‍ ഡിജിയും ഭീഷണിപ്പെടുത്തിയതായി നേരത്തെ സുകേഷ് ആരോപണം ഉന്നയിച്ചിരുന്നു.

പാര്‍ട്ടിക്കായി 500 കോടി രൂപ സംഘടിപ്പിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടെന്നും കത്തില്‍ പറയുന്നു. ആരോപണങ്ങളില്‍ എഎപി മറുപടി പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here