ഭൂമി വെള്ളമില്ലാതെ വറ്റുന്നു, അത് സംരക്ഷിക്കപ്പെടാന്‍ മദ്യം കഴിക്കാനും പുകവലിക്കാനും നിര്‍ദേശിച്ച് ബിജെപി എം പി | Madhya Pradesh

വെള്ളത്തിന്റെ പ്രാധാന്യം മനസിലാകാൻ മദ്യം കഴിക്കാനും പുകവലിക്കാനും നിർദേശിച്ച് ബിജെപി എംപി. ‘ഭൂമികൾ വെള്ളമില്ലാതെ വറ്റുകയാണ്, അത് സംരക്ഷിക്കപ്പെടണം. ഒന്നുകിൽ ഗുട്ക (പുകയില), മദ്യം, അയോഡെക്സ് തുടങ്ങിയവ കഴിക്കുക, എന്നാൽ വെള്ളത്തിന്റെ പ്രാധാന്യം മനസിലാകും,’- ബിജെപി എംപി ജനാർധൻ മിശ്ര പറഞ്ഞു.

മധ്യപ്രദേശിലെ രേവയിൽ നടന്ന ജലസംരക്ഷണ ശിൽപശാലയിലാണ് ജനാർധൻ മിശ്രയുടെ വിചിത്ര പരാമർശം.ഏതെങ്കിലും സർക്കാർ ജലനികുതി ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കുകയാണെങ്കിൽ, ഞങ്ങൾ ജലനികുതി അടയ്ക്കാമെന്ന് അവരോട് പറയുക, കൂടാതെ വൈദ്യുതി ബില്ലുകൾ ഉൾപ്പെടെയുള്ള ബാക്കി നികുതി നിങ്ങൾക്ക് ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 6 ന് ജില്ലയിലെ രേവ കൃഷ്ണരാജ് കപൂർ ഓഡിറ്റോറിയത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here