മാധ്യമവിലക്കിനെതിരെ KUWJ യുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു

ഗവര്‍ണറുടെ മാധ്യമവിലക്കിനെതിരെ കേരള പത്രപ്രര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് . കനകക്കുന്ന് മുതല്‍ രാജ്ഭവന്‍ വരെയാണ് മാര്‍ച്ച്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാർച്ച് ഉദ്ഘാടനം ചെയ്യും . മാർച്ച് പുരോഗമിച്ചുകൊണ്ടിരിക്കുന്നു .

KUWJ | ഗവർണറുടെ മാധ്യമ വിലക്ക് : കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവൻ മാർച്ച്‌ നടത്തും

വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയതിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവൻ മാർച്ച്‌ നടത്തും.

രാവിലെ 11.30 ന് കനകക്കുന്നു കൊട്ടാരത്തിനു മുന്നിൽ നിന്ന് മാർച്ച്‌ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

മുൻമന്ത്രി തോമസ് ഐസക്, ജോൺ ബ്രിട്ടാസ് എം പി, മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ്, സി എം പി ജനറൽ സെക്രട്ടറി സി പി ജോൺ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു തുടങ്ങിയവർ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here