അവസ്ഥ അതിഭയങ്കരം ; സനു ജോസ് കൈരളി ന്യൂസിനോട് | Guinea

ഗിനിയയിൽ അകപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർ ദുരിതത്തിൽ. കപ്പലിൽ ഉണ്ടായിരുന്ന വിജിത്ത് ഉൾപ്പെടെയുള്ള 15 പേരെ മലാബോയിൽ തടവിലാക്കി.അതെ സമയം ഗിനി നേവി അറസ്റ്റ് ചെയ്ത സനു ജോസിനെ കപ്പലിൽ തിരികെ എത്തിച്ചു.

ഗിനിയയിൽ അകപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ള 26 അംഗസംഘത്തിന്റെ അവസ്ഥ അതീവ ആശങ്ക ജനിപ്പിക്കുന്നതാണ് . കപ്പലിൽ ഉണ്ടായിരുന്ന വിജിത്ത് ഉൾപ്പെടെയുള്ള 15 പേരെ കരയിൽ തടവിലാക്കി . ഗിനിയൻ നേവിയാണ് ഇവരെ കരയിൽ തടവിലാക്കിയത്. തങ്ങൾ സുരക്ഷില്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും തങ്ങൾക്ക് നൽകുന്നില്ലെന്ന് വിസ്മയുടെ സഹോദരൻ വിജിത്ത് കൈരളി ന്യൂസിനോട് പറഞ്ഞു.

ഹോട്ടലിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജയിലിലേക്ക് മാറ്റിയതെന്ന് വിജിത്ത് പറഞ്ഞു. എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ടെന്നും ആയുധധാരികളായ പട്ടാളമാണ് പുറത്തുള്ളതെന്നും വിജിത്ത് പറയുന്നു .എന്നാൽ കഴിഞ്ഞ ദിവസം ഇക്വറ്റോറിയൽ ഗിനിയൻ നേവി അറസ്റ്റ് ചെയ്ത സനു ജോസിനെ തിരികെ കപ്പലിൽ എത്തിച്ചു. എന്നാൽ കപ്പൽ ജീവനക്കാരുടെ ആരോഗ്യസ്ഥിതി മോശാവസ്ഥയിലാണെന്നും മരുന്നുകൾപോലും നൽകുന്നില്ലെന്നും കപ്പലിലെ ജീവനക്കാർ അറിയിച്ചു .

കപ്പൽ സംഘത്തിന്റെ മോചനത്തിന് വേണ്ടി കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണം എന്നും കപ്പൽ ജീവനക്കാർ.ഓഗസ്റ്റ് 7നാണ് നോർവേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പൽ നാണ് നൈജീരിയയിലെ എകെ പി ഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ എത്തിയത്.

ക്രൂഡ് ഓയിൽ മോഷണത്തിനു വന്ന കപ്പൽ എന്ന് ആരോപിച്ചാണ് ഗിനിയൻ നേവി കസ്റ്റഡിയിലെടുത്തത്.എന്നാൽ മലയാളികൾ ഉൾപ്പെടെയുള്ളവർ തടവിലായിട്ട് 4 മാസമായെങ്കിലും സംഭവത്തിൽ ഇതുവരെ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടില്ല ആരോപണവും ഉയർന്നു വരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here