കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്കാരം ; അവാർഡ് ഏറ്റുവാങ്ങി മന്ത്രി പി എ മുഹമ്മദ് റിയാസ് | P A Muhammad Riyas

കേരള ടൂറിസത്തിന് അന്തർദേശീയ പുരസ്കാരം. ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡിന് കേരളത്തിന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കാണ് അവാർഡ് ലഭിച്ചത്.

ടൂറിസം മേഖലയിൽ ജനപങ്കാളിത്തത്തോടെ നടത്തിയ ജല സംരക്ഷണ മാതൃക പ്രവർത്തനം വിലയിരുത്തിയാണ് പുരസ്കാരം.ലണ്ടനിൽ ലോക ട്രാവൽ മാർക്കറ്റില്‍ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്കാരം ഏറ്റുവാങ്ങി.

പുരസ്കാരം  ഏറ്റുവാങ്ങിയതിന്‍റെ സന്തോഷം മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവച്ചു…

കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്കാരം

ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഷോയായ വേൾഡ് ട്രാവൽ മാർക്കറ്റിന്‍റെ ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള കാറ്റഗറിയിലാ​ണ് കേരളത്തിന്‍റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി തിരഞ്ഞെടുക്കപ്പെട്ടത്.

ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തില്‍ 2022 ജൂണ്‍ മാസത്തില്‍ കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത് ഗ്രാമത്തില്‍ വാട്ടർ സ്ട്രീറ്റ് പദ്ധതിയും മാര്‍ച്ച് മാസത്തില്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളില്‍ സ്ട്രീറ്റ് പദ്ധതിയും ആരംഭിച്ചു.ലണ്ടനിൽ നടക്കുന്ന ലോക ട്രാവൽ മാർക്കറ്റില്‍ വെച്ച് അവാർഡ് ഏറ്റുവാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News