Thomas isac | മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാൻ ഭരണ- പ്രതിപക്ഷം ഒറ്റക്കെട്ടായി നിലനിൽക്കും ; ഡോ. തോമസ് ഐസക്ക്

കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാൻ ഭരണ- പ്രതിപക്ഷം ഒറ്റക്കെട്ടായി നിലനിൽക്കുമെന്ന് CPIM കേന്ദ്ര കമ്മിറ്റി അംഗവും , മുൻ ധനമന്ത്രിയുമായ ഡോ. റ്റി. എം. തോമസ് ഐസക്ക് . വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളെ അവരുടെ രീതിയിൽ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം മാധ്യമ പ്രവർത്തകർക്കുണ്ട് , ഗവർണറുടെ നടപടി അംഗീകരിക്കാനാവില്ലെന്നും തോമസ് ഐസക് പറഞ്ഞു .

ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത നടപടി ആണ് ഗവർണർ ചെയ്തത് ; വി ഡി സതീശൻ ..ഗവർണ്ണരുടെ മാനസിക നില പരിശോധിക്കണം ; കെ മുരളീധരൻ

ഭരണഘടനാ പദിവിയിലിരുന്ന് ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത നടപടി ആണ് ഗവർണർ ചെയ്തതെന്നും ജനാധിപത്യ സംവിധാനത്തിന് നാണക്കേട് ആണ് ഇതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . മാധ്യമ വിലക്കിനെതിരെ KUWJ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

തിരഞ്ഞ് പിടിച്ച് വാർത്താസമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയ നടപടി ബാലിശം ആണ് , വളരെ മോശം പദ പ്രയോഗം ആണ് ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് , ഭരണകൂടത്തിന് ഇഷ്ടമുള്ളത് മാത്രം മാധ്യമങ്ങൾക്ക് എഴുതാനും പറയാനും സാധിക്കില്ല ,മാധ്യമ സ്വാതന്ത്യത്തിനെതിരെ പ്രവർത്തിക്കുന്നവക്കെതിരെ ശക്തമായി നിലകൊള്ളും എന്നും അദ്ദേഹം പറഞ്ഞു .

അതേസമയം സാമാന്യ മര്യാദ പാലിക്കാത്ത ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരിച്ച് വിളിക്കണം എന്ന് എം.കെ. രാഘവൻ എം.പി. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിന് ഭരിക്കാൻ അവകാശമുണ്ട്. എന്തും പറയും എന്നതാണ് ഗവർണ്ണറുടെ നിലപാട്. അത് നല്ലതല്ല. ഇത്തരം നിലപാട് തുടർന്നാൽ ആരും ബഹുമാനിക്കില്ല എന്നും എം.കെ. രാഘവൻ എം.പി കൂട്ടിച്ചേർത്തു .

ഗവർണ്ണരുടെ മാനസിക നില പരിശോധിക്കണം.എന്തും വിളിച്ചു പറയാവുന്ന നിലയിൽ ഗവർണർ എത്തി, പദവിയുടെ മാന്യത കളഞ്ഞു കുളിച്ചു എന്നാണ് കെ മുരളീധരൻ ഗവർണറുടെ ചെയ്തികളെ ചൂണ്ടിക്കാട്ടി പറഞ്ഞത് . രാഷ്ട്രീയത്തിന്റെ പേരിൽ മാധ്യമങ്ങളെ ഇറക്കി വിടുന്നത് അംഗീകരിക്കാൻ ആകില്ല, മാധ്യമങ്ങളെ വിലക്കുന്നതിനോട് യൂഡിഎഫിന് യോജിപ്പില്ല എന്നും കെ മുരളീധരൻ പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here