ഇന്ന് ഗുരു നാനാക്ക് ജയന്തി ; അനുസ്മരിച്ച് മുഖ്യമന്ത്രി | Pinarayi Vijayan

സിഖ് മത സ്ഥാപകനും ആദ്യ സിഖ് ഗുരുവുമായ ഗുരു നാനാക്കിന്‍റെ ജയന്തി ദിനമാണിന്ന്. തുല്യത, സാഹോദര്യം, സ്നേഹം, നന്മ എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു ആത്മീയ, സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനം അദ്ദേഹം പടുത്തുയർത്തി.

കബീർ ദാസിന്‍റെ സന്ദേശങ്ങളിൽ നിന്ന് പ്രചോദനം നേടിയ മഹാനായിരുന്നു ഗുരു നാനാക്ക്. സദാചാരനിഷ്ഠയും മതസഹിഷ്ണുതയുമാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്.ജാതിവിഭജനത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നില്ല.വിഗ്രഹാരാധനയെ ഗുരു നാനാക്ക് ശക്തിയുക്തം എതിർത്തിരുന്നു.

ഗുരു നാനാക്ക് ജയന്തി ദിനത്തില്‍ അനുസ്മരണ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മാനവികതയെയും സാഹോദര്യത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ അനുകമ്പയും തുല്യതയുള്ളതുമായ ഒരു ലോകം സൃഷ്ടിക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here