കാറപകടത്തിൽ വയനാട് സ്വദേശി മരിച്ചു

ഓമശ്ശേരിയിൽ കാറപകടത്തിൽ വയനാട് സ്വദേശിയായ വ്യാപാരി മരിച്ചു. സുല്‍ത്താന്‍ ബത്തേരി പുളിനാക്കുഴി ഏജന്‍സി ഉടമയും, മാനന്തവാടി എക്‌സൈഡ് ബാറ്ററി ഷോറൂം ഉടമയുമായ ബത്തേരി മലങ്കര പുളിനാക്കുഴിയില്‍ പി.വി മത്തായി (65) ആണ് മരിച്ചത്.
കൊയിലാണ്ടി എടവണ്ണ പാതയിൽ ഓമശ്ശേരിക്കും മങ്ങാട് ഇന്ന് പുലർച്ചെ നാലു മണിയോടെ ആയിരുന്നു അപകടം.

മകൻ പോൾ മാത്യുവിനെ ജർമ്മനിയിലേക്ക് യാത്രയാക്കി തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് റോഡരികിൽ ഇറക്കി വെച്ച സ്ലാബിൽ ഇടിക്കുകയായിരുന്നു.

മത്തായിയുടെ സഹോദരി ലിജി, ഡ്രൈവർ ജോർജ്ജ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News