ബോക്‌സോഫീസില്‍ റെക്കോര്‍ഡ് നേട്ടവുമായി ‘ജയ ജയ ജയ ജയ ഹേ’

റിലീസിന് എത്തി പത്ത് ദിവസം തികയുമ്പോള്‍ ബോക്സ് ഓഫീസില്‍ വമ്പന്‍ ഹിറ്റടിച്ച് ബേസില്‍ ജോസഫ്-ദര്‍ശന രാജേന്ദ്രന്‍ ചിത്രം ‘ജയ ജയ ജയ ജയ ഹേ’. നിലവില്‍ ചിത്രം ആഗോളതലത്തില്‍ കളക്ട് ചെയ്തിട്ടുള്ളത് 20.75 കോടി രൂപയാണ്. കേരളത്തില്‍ നിന്നും മാത്രം 15 കോടിക്ക് അടുത്ത് കളക്ട് ചെയ്ത ചിത്രം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നായി നേടിയത് അറ് കോടിയോളമാണ്. നോര്‍ത്ത് അമേരിക്കയില്‍ നിന്നും മാത്രം മൂന്ന് ദിവസംകൊണ്ട് ചിത്രം കളക്ട് ചെയ്തത് 59 ലക്ഷം രൂപയാണ്. മികച്ച ഓപ്പണിങ് ആണിത്.

കേരളത്തിലെ മികച്ച് ഓപ്പണിങ് നേടിയ സിനിമ രണ്ട് ദിവസംകൊണ്ട് കളക്ട് ചെയ്തത് 2.5 കോടി രൂപയായിരുന്നു. ചിത്രം കേരളത്തില്‍ 150 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തിരുന്നത്. എന്നാല്‍ പ്രേക്ഷകര്‍ കൂടിയതോടെ സ്‌ക്രീനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. 180 സ്‌ക്രീനുകളിലാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന് പുറമെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ജയ ജയ ജയ ജയ ഹേ നവംബര്‍ 11 റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 28നാണ് ജയ ജയ ജയ ജയ ഹേ തിയറ്ററുകളില്‍ എത്തിയത്. കേരളത്തിലെ മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിക്കുന്ന പെണ്‍കുട്ടി തന്റെ ജീവിതകാലത്ത് അനുഭവിച്ച് കടന്നുപോകുന്ന സാഹചര്യങ്ങളെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജേഷ്-ജയ ദമ്പതികളായാണ് ദര്‍ശനയും ബേസിലും ചിത്രത്തില്‍ വേഷമിടുന്നത്. വിപിന്‍ ദാസ് ആണ് സിനിമയുടെ സംവിധാനം.ആനന്ദ് മന്‍മഥന്‍, അസീസ്, സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News