
പണികള്‍ ഏറ്റുവാങ്ങാന്‍ ഭാരത് ജോഡോ യാത്രയുടെ ജീവിതം ഇനിയും ബാക്കി. കന്യാകുമാരിന് യാത്ര തുടങ്ങിയപ്പോള്‍ തൊട്ട് തുടങ്ങിയ ദുരന്തങ്ങളാ അതിന് ഇനിയും ഒരു അവസാനം വന്നിട്ടില്ല. ദ ഇപ്പൊ പാട്ടിട്ട് യാത്ര ഒന്ന് മാസാക്കാന്‍ നോക്കിയതാ കോണ്‍ഗ്രസ്സിന് കിട്ടിയത് എട്ടിന്റെ പണി. കെ ജി എഫ് മാതൃകയില്‍ വീഡിയോ ഇറക്കി അണികളെ ആവേശം കൊള്ളിക്കാന്‍ ശ്രമിച്ചതാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെയും ആണിക്കല്ലിളക്കിയത്.
ഭാരത് ജോഡോ യാത്രയുടെ മാസ് കൂട്ടാന്‍ കന്നഡ സിനിമയായ കെ ജി എഫ് 2 വിലെ ഗാനം ഉപയോഗിച്ച് ഒരു വീഡിയോ തയ്യാറാക്കിയിരുന്നു. പകര്‍പ്പവകാശം പരിഗണിക്കാതെ ഈ പാട്ട് ഉപയോഗിച്ചതാണ് പൊല്ലാപ്പായത്. വന്‍ തുകയ്ക്ക് ചിത്രത്തിന്റെ ഹിന്ദി ഗാനത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയ എം ആര്‍ ടി മ്യൂസിക് അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചതിനെതിരെ യശ്വന്ത്പുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ഇതോടെ കോണ്‍ഗ്രസ്സിന്റെയും ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ട്വിറ്ററിന് ബെംഗളൂരു കോടതി നിര്‍ദ്ദേശം നല്‍കി. ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്നു കാണിച്ച് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, സാമൂഹികമാധ്യമ വിഭാഗം ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. നിയമവിരുദ്ധമായി ഗാനം ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങള്‍ക്കൊപ്പം ചേര്‍ത്ത് കോണ്‍ഗ്രസിന്റെ സ്വന്തം ഗാനമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്ന് എംആര്‍ടി മ്യൂസിക്കിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ദൃശ്യങ്ങളില്‍ ഭാരത് ജോഡോ യാത്രയുടെ ലോഗോ കൂടി ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിലടക്കം അത് പ്രചരിപ്പിച്ചതാണ് വിനയായത്. ആരുടെ അക്കൗണ്ട് പൂട്ടണം എന്ന് നോക്കി നടക്കുന്ന എലോണ്‍ മസ്‌കിനും അങ്ങനെ ഭാരത് ജോഡോ യാത്ര ഒരു എന്റര്‍ടെയ്നറായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here