Dr. John Brittas | ഗവര്‍ണര്‍ നിരുപാധികമായി കേരളത്തിലെ മാധ്യമലോകത്തോട് മാപ്പ് പറയണം ; ഡോ.ജോണ്‍ ബ്രിട്ടാസ് M P

മാധ്യമ വിലക്ക് നടത്തിയ ഗവര്‍ണര്‍ നിരുപാധികമായി കേരളത്തിലെ മാധ്യമലോകത്തോട് മാപ്പ് പറയണം എന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് M P . മാധ്യമവിലക്കിനെതിരെ KUWJ യുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഒരുപാട് ഐതിഹാസിക സമരങ്ങളിലൂടെ രൂപപ്പെടുത്തിയതാണ് കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യം . പെട്ടന്നൊരു അവതാര പുരുഷനോ വന്നാൽ മാറ്റി മറിക്കാൻ പറ്റുന്നതല്ല മാധ്യമ സ്വാതന്ത്ര്യം . kUWJ യുടെ പ്രതിഷേധ സ്വരം അദ്ദേഹം ശ്രവിക്കുമെന്ന് വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

അതേസമയം ഗവര്‍ണര്‍ തറരാഷ്ട്രീയക്കാരന്റെ ശൈലിയിലേക്ക് പോകുന്നെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു .

മാധ്യമവിലക്കിനെതിരെ KUWJ യുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ഗവർണർ വിദ്യാസമ്പന്നർ ആണെന്നായിരുന്നു നമ്മുടെയൊക്കെ ധാരണ . പക്ഷെ ഇതാണോ ആ വിദ്യാസമ്പന്നന്റെ ഭാഷ എന്നും ആനത്തലവട്ടം ആനന്ദൻ ചോദിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News