ഗവർണർ മാധ്യമങ്ങൾക്ക് മുൻപാകെ അവതരിപ്പിക്കുന്നത് സംഘപരിവാർ കേന്ദ്രങ്ങൾ പടച്ചുവിടുന്ന പെരുംനുണകൾ | Arif Mohammad Khan

ഗവർണർ മാധ്യമങ്ങൾക്ക് മുൻപാകെ അവതരിപ്പിക്കുന്നത് സംഘപരിവാർ കേന്ദ്രങ്ങൾ പടച്ചുവിടുന്ന പെരും നുണകൾ. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് യുവ ഐ പി എസ്സുകാരൻ പിണറായിയെ തോക്ക് ചൂണ്ടി പേടിപ്പിച്ചുവെന്ന കള്ളക്കഥ. രാഷ്ട്രീയ എതിരാളികൾ പോലും ഇതുവരെ പിണറായിക്കെതിരെ ഉന്നയിക്കാത്ത കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ് ഗവർണർ ആധികാരികമായി മാധ്യമങ്ങൾക്ക് മുൻപാകെ അവതരിപ്പിച്ചത്.

ഇങ്ങനെയൊരു ആരോപണം ഗവർണർ പറയുന്നതിന് മുൻപ് കേട്ടത് ചില സംഘപരിവാർ ഗ്രൂപ്പുകളിൽ മാത്രമാണ്.രാഷ്ട്രീയ എതിരാളികളായ ആർ എസ് എസ് നേതാക്കളോ കോൺഗ്രസ്സ് നേതാക്കളോ പറഞ്ഞ് കേട്ടിട്ടില്ല.ചെറിയ കച്ചിത്തുരുമ്പ് കിട്ടിയാൽ പോലും പിണറായിക്കെതിരെ ആരോപണം ഉന്നയിക്കാറുള്ള കെ സുധാകരൻ പോലും ഗവർണറുടെ ആക്ഷേപം തള്ളിക്കളഞ്ഞു.

സംഘപരിവാർ പ്രൊഫൈലുകളിൽ വന്ന കഥയാണ് ഗവർണറുടെ പ്രസ്താവനയുടെ ഉറവിടം. തലശ്ശേരി കലാപകാലത്ത് 1972 ജനുവരി 4 ന് തലശ്ശേരി എ എസ് പി ആയി ചാർജ്ജെടുത്ത അജിത് ഡോവൽ വിജയൻ കോരൻ എന്നയാളെ പിടികൂടിയെന്നാണ് ആ കഥ. കഥ ആദ്യം പ്രത്യക്ഷപ്പെട്ടത് 2020 ജൂലൈ 13 ന് ശിവജി ആര്യ എന്ന പേരിയിൽ ഹിന്ദിയിലുള്ള ഫേസ്ബുക്ക് പ്രൊഫൈലിൽ.

തലശ്ശേരി കലാപം നടന്നത് 1972 ൽ അല്ല 1971 ലാണെന്ന കാര്യം പോലും കഥ മെനഞ്ഞയാൾക്ക് അറിയില്ലെന്നതാണ് വസ്തുത.തലശ്ശേരി കലാപം നടക്കുമ്പോൾ എം എൽ എ ആയിരുന്നു പിണറായി.കലാപം തടയാൻ മുന്നിട്ടിറങ്ങിയ കമ്യൂണിസ്റ്റ് നേതാവ്.ഈ കാര്യം കലാപം അന്വേഷിച്ച വിതയത്തിൽ കമ്മീഷൻ തന്നെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

സ്വർണ്ണക്കടത്തിനും സ്വപ്നയുടെ പുസ്തകത്തിനും പിന്നാലെ ഗവർണറുടെ ഐ പി എസ് തോക്ക് ചൂണ്ടൽ ആരോപണവും കേരളം ചിരിച്ചുതള്ളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News