ADVERTISEMENT
ജനദ്രോഹവുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍. വാണിജ്യ സിലിണ്ടറിന്‍റെ വിലയുംകൂട്ടി. എല്‍ പി ജി ഇന്‍സെന്‍റീവ് എടുത്തുകളഞ്ഞു.സിലിണ്ടറിന് കൂടുക 240 രൂപ.സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്ത നോട്ട് നിരോധനത്തിന് ആറാണ്ട്.
എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവാണ് കേന്ദ്രം എടുത്തുകളഞ്ഞത്. 240 രൂപയായിരുന്നു ഇൻസന്റീവ്. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1,508 രൂപയില്‍ നിന്നും 1,748 രൂപയായി.
മോദിയുടെ നോട്ട് നിരോധനത്തിന് ഇന്ന് 6 വർഷം
മോദിയുടെ നോട്ട് നിരോധനത്തിന് ഇന്ന് 6 വർഷം. നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ താറുമാറാക്കിയത്തിന്റെ ശിഷ്ടഫലങ്ങൾ ഇന്നും അനുഭവിക്കുകയാണ്.
കള്ളപ്പണത്തിന്‍റെ അനിയന്ത്രിതമായ ഒഴുക്ക് തടയുന്നതിനായാണ് രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഇരുട്ടിവെളുക്കും മുമ്പ് അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയത്.മയക്കുമരുന്നു കച്ചവടങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും ഇല്ലാതാക്കുമെന്നായിരുന്നു പ്രഖ്യാപനം.
നോട്ടുനിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ 8 വരെ ക്രയ വിക്രത്തിലായിരുന്ന നോട്ടുകളുടെ മൂല്യം 17.97ലക്ഷം കോടിയായിരുന്നു. അവയില്‍ 85% അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2016-2017 വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിരോധിച്ച, 99%നോട്ടുകളും തിരിച്ചെത്തിയതായും വ്യക്തമാക്കുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഒന്നും നടപ്പിലായെന്നുമാത്രമല്ല ജനങ്ങള്‍ നേരിടുന്ന പ്രത്യാഘാതകള്‍ നിലനില്‍ക്കുകയുമാണ്. ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ തീവ്രവാദബാധിത പ്രദേശങ്ങളില്‍ ആദ്യ പത്തിലുണ്ട് ഇന്ത്യ.മയക്കുമരുന്ന് ഉപഭോഗത്തിന്‍റെയും വില്‍പ്പനയുടെയും ലോബിയായി മാറിയിരിക്കുന്നു രാജ്യം.
അന്ന് ബാങ്കുകളില്‍ ക്യൂ നിന്ന് നടുവൊടിഞ്ഞതു മുതല്‍ ഇന്നും തുടരുകയാണ് സാധാരണക്കാരന്‍റെ ദുരിതജീവിതം. ഒരു ചര്‍ച്ചയും നടത്താതെ, റിസര്‍വ് ബാങ്കിനെ പോലും കണക്കിലെടുക്കതെയുള്ള മോദിയുടെ നീക്കം, ഇന്ത്യിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണൊടിച്ചത്.
എല്ലാം 50 ദിവസത്തിനുള്ളില്‍ ശരിയാക്കിയില്ലെങ്കില്‍ തന്നെ ജീവനോടെ കത്തിക്കാന്‍ വെല്ലുവിളിച്ച മോദി സര്‍ക്കാരിന്‍റെ പിന്നൂടുള്ള നീക്കവും, ഇന്ത്യന്‍ ജനാധിപത്യം മര്‍ദക സംവിധാനത്തോട് പൊരുത്തപ്പെടാനുള്ള അടിച്ചേല്‍പ്പിക്കലിന്‍റെ ഉദാഹരണങ്ങള്‍ തന്നെയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.