Governor:വായില്‍ തോന്നിയത് വിളിച്ചുപറയുന്ന ആളായി ഗവര്‍ണര്‍ മാറി:PK ബഷീര്‍ MLA

(Governor Arif Mohammad Khan)ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പി കെ ബഷീര്‍ എംഎല്‍എ. വായില്‍ തോന്നിയത് വിളിച്ചുപറയുന്ന ആളായി ഗവര്‍ണര്‍ മാറിയെന്ന് പി കെ ബഷീര്‍(PK Basheer) പ്രതികരിച്ചു.

മാധ്യമപ്രവര്‍ത്തകരെ വിലക്കിയ നടപടി ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്നും, ധിക്കാരപരമായ നടപടിയോട് യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് അനുകൂലമായ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ നല്‍കണമെന്ന് സ്വയം തീരുമാനിക്കരുത്. അത് നടക്കില്ലെന്നും പി കെ ബഷീര്‍ എംഎല്‍എ പറഞ്ഞു.
കൈരളി, മീഡിയവണ്‍ ചാനലുകളെ ഇറക്കിവിട്ട ഗവര്‍ണറുടെ നടപടിയില്‍ മലപ്പുറം എടവണ്ണയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News