പുലിക്ക് മുന്നില്‍ പുപ്പുലിയായി നായ; വൈറലായി വീഡിയോ

മരത്തിന്റെ മുകളില്‍ ഉള്‍പ്പെടെ എവിടെയായാലും ഇരകളെ പിടികൂടാന്‍ പുലികള്‍ക്ക് പ്രത്യേകമായ ഒരു കഴിവുണ്ട്. വെള്ളത്തില്‍ ചാടി മുതലയെ പിടികൂടുന്ന പുലിയുടെ പഴയ ദൃശ്യം സോഷ്യല്‍മീഡിയയെ അടക്കം ഞെട്ടിച്ചതാണ്. ഇപ്പോള്‍ ഒരു നായയുടെ മുന്നില്‍ തോറ്റ് പുലി പിന്മാറുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ജെയ്ക്കി യാദവ് ആണ് വീഡിയോ പങ്കുവെച്ചത്. റോഡില്‍ കിടക്കുകയാണ് നായ. പെട്ടെന്നാണ് പുലി നായയുടെ മുന്നിലേക്ക് ചാടി വീണത്. പുലിയുടെ അപ്രതീക്ഷിതമായ ആക്രമണ രീതി കണ്ട് ഒന്നു പകച്ചുപോയ നായ, ഒരടി പിന്നോട്ടുവച്ചു. തുടര്‍ന്ന് കുരയ്ക്കാന്‍ തുടങ്ങി.

നായയുടെ നിര്‍ത്താതെയുള്ള കുരയ്ക്കലില്‍ പന്തിക്കേട് തോന്നി പുലി പിന്മാറുന്നതാണ് വീഡിയോയുടെ അവസാനം. പുലി കാട്ടിലേക്ക് തന്നെ മടങ്ങിപ്പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like