ഗവര്‍ണറുടെ മാധ്യമ വിലക്ക് : രാജ്ഭവന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം | KUWJ

വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രാജ്ഭവനിലേയ്ക്ക് പ്രതിഷേധം സംഘടിപ്പിച്ചു.

ഗവര്‍ണര്‍ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ( KUWJ) സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പ്രതിഷേധത്തില്‍ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ 11 .30നാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. വിവിധ മാധ്യങ്ങളിലെ നിരവധി പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെയില്‍ അയച്ചു അനുമതി നല്‍കി പേര് പരിശോധിച്ച് അകത്തു കയറ്റിയ ശേഷമാണ് കൈരളി, മീഡിയ വണ്‍ സംഘത്തെ വാര്‍ത്താ സമ്മേളന ഹാളില്‍ നിന്നും ഗവര്‍ണര്‍ ഇറക്കിവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here