തലസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ്-ബിജെപി നീക്കത്തില്‍ പ്രതിഷേധിക്കുക: DYFI

(Triavandrum)തിരുവനന്തപുരം കോര്‍പ്പറേഷനെ മുന്‍നിര്‍ത്തി സംഘര്‍ഷമുണ്ടാക്കാനും ക്രമസമാധാന നില തകര്‍ക്കാനുമുള്ള കോണ്‍ഗ്രസ് -ബിജെപി നിലപാടിനെതിരെ പ്രതിഷേധമുയര്‍ത്തുമെന്ന് ഡി വൈ എഫ് ഐ(DYFI) ജില്ലാ സെകട്ടറി ഡോ.ഷിജൂഖാന്‍, പ്രസിഡന്റ് വി അനൂപ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ‘കത്തിന്റെ’ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മേയര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതു പ്രകാരം പോലീസ് തുടര്‍ നടപടി സ്വീകരിച്ചു വരുന്നു.

എന്നാല്‍ സമരത്തിന്റെ മറവില്‍ ഗുണ്ടകളെ ഇറക്കിവിട്ട് തലസ്ഥാന നഗരം കലാപ ഭൂമിയാക്കാനാണ് കോണ്‍ഗ്രസ് -ബിജെപി പദ്ധതി.ഒരു വനിതയെന്ന നിലയില്‍ മേയറെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടും സ്ത്രീത്വത്തിനു നേരെ കടന്നാക്രമണം നടത്തി കൊണ്ടുമുള്ള ചില കോണ്‍ഗ്രസ് – ബിജെപി നേതാക്കളുടെ ഭാഷ അതിരു കടന്നതാണ്. കെ സുധാകരന്‍, കെ മുരളീധരന്‍, കെ സുരേന്ദ്രന്‍ എന്നിവരുടെ നിലവാരമില്ലാത്ത പ്രസ്താവനകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തലസ്ഥാന ജില്ല തള്ളിക്കളയും. മാന്യമായ പ്രതിഷേധം ജനാധിപത്യപരമാണ്.

എന്നാല്‍ മേയറെയും കൗണ്‍സിലര്‍മാരെയും ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അംഗീകരിക്കില്ല. പ്രതിപക്ഷ നേതാവിന്റെ വാക്കും കേട്ട് തലസ്ഥാന നഗരിയില്‍ അതിക്രമം നടത്താനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. അക്രമത്തിലൂടെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാനും വികസനത്തെ അട്ടിമറിക്കാനുമുള്ള നടപടിയ്‌ക്കെതിരെ നവംബര്‍ 10 ന് കോര്‍പ്പറേഷന്‍ പരിധിയിലെ 100 വാര്‍ഡുകളിലും നഗരത്തിലെ മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് DYFI ജില്ലാ കമ്മിറ്റി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel