വിനോദ് ധാം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി | Pinarayi Vijayan

പെന്റിയം ചിപ്പിന്റെ പിതാവ് എന്ന നിലയിൽ പ്രശസ്തനായ വിനോദ് ധാം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച.

കേരളത്തിന്റെ ബൗദ്ധിക ഉയര്‍ച്ച വച്ച് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ പ്രോഡക്ട് ഡിസൈന്‍ ആവിഷ്‌ക്കരിക്കണമെന്ന് വിനോദ് ധാം അഭിപ്രായപ്പെട്ടു. സെന്റര്‍ ഫോര്‍ ഡിസൈന്റെ രൂപകല്പനയ്ക്കും മറ്റുമുള്ള സഹായം അദ്ദേഹം വാഗ്ദാനം ചെയ്തു.

ടെക്‌നോപാര്‍ക്കില്‍ പദ്ധതിക്കാവശ്യമായ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിസൈന്‍ യൂണിറ്റ്, ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് യൂണിറ്റുകള്‍, ട്രസ്റ്റ് പാര്‍ക്ക് (ട്രിവാൻഡ്രം എഞ്ചിനീയറിംഗ് സയന്‍സ് ആന്റ് ടെക്‌നോളജി റിസര്‍ച്ച് പാര്‍ക്ക്) തുടങ്ങിയവരടങ്ങിയ ക്ലസ്റ്റര്‍ പദ്ധതിക്കായി രൂപീകരിക്കും.

ടെക്‌നോപാര്‍ക്കില്‍ 10ന് വൈകിട്ട് 4 മുതല്‍ 5 മണിവരെ വിനോദ് ധാമുമായി സംരംഭകരും ഗവേഷകരും സംവാദം നടത്തും. ഇലക്ട്രോണിക്ക് സംരംഭക സ്ഥാപനങ്ങള്‍, ഡിസൈന്‍ യൂണിറ്റിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും, ട്രസ്റ്റ് പാര്‍ക്കിലെ ഗവേഷകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുക്കും.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം തുങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News