ട്വിറ്റര്‍ നീല ടിക്കിന് പണം ഈടാക്കിത്തുടങ്ങി

ട്വിറ്റര്‍ ഉപയോക്താക്കളുടെ പേരിനൊപ്പമുള്ള നീല ടിക്കിന് പ്രതിമാസം എട്ട് ഡോളര്‍ വരിസംഖ്യ ഈടാക്കാനുള്ള പദ്ധതി സി.ഇ.ഒ ഇലോണ്‍ മസ്‌ക് ഔദ്യോഗികമായി അവതരിപ്പിച്ചു.

യു.എസ്, യുകെ, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ നീല ടിക് വാങ്ങാം. ഇന്ത്യയില്‍ ഒരു മാസത്തിനകം അവതരിപ്പിക്കുമെന്നും മസ്‌ക് വ്യക്തമാക്കി.

നിലവിലുള്ള നാലര ലക്ഷത്തോളം വെരിഫൈഡ് അക്കൗണ്ടുകളിലെ നീല ടിക്കിന് മാറ്റമുണ്ടാകില്ലെന്നാണ് സൂചന.

ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‌ല സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് നടപടി. തുക ഈടാക്കുന്ന കാര്യം കഴിഞ്ഞ ദിവസം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ”പരാതിയുള്ളവര്‍ക്ക് അതുമായി മുന്നോട്ടുപോകാം. നീല ടിക് ലഭിക്കണമെങ്കില്‍ മാസം എട്ട് അമേരിക്കന്‍ ഡോളര്‍ വീതം നല്‍കേണ്ടി വരും. പണം നല്‍കി ആധികാരിതക ഉറപ്പാക്കൂ”- എന്നായിരുന്നു ട്വീറ്റ്.

പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകള്‍ തിരിച്ചറിയാനാണ് ബ്ലൂ ടിക് ഉപയോഗിക്കുന്നത്. 90 ദിവസം സമയം നല്‍കിയിട്ടും പണം അടച്ചില്ലെങ്കില്‍ അവരുടെ അക്കൗണ്ടുകളില്‍നിന്ന് ബ്ലൂ ടിക് ബാഡ്ജുകള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഔദ്യോഗിക തീരുമാനം വന്നിരുന്നില്ല. ഏറെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ 3.62 ലക്ഷം കോടി രൂപയ്ക്കാണ് (4400 കോടി ഡോളര്‍) മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News