ഗവര്‍ണര്‍ക്ക് തിരിച്ചടി;വി സിമാര്‍ക്കെതിരായ ഗവര്‍ണറുടെ നടപടി തടഞ്ഞ് ഹൈക്കോടതി | High Court

(High Court)സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍മാര്‍ക്ക് നേരെ ചാന്‍സലറായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി തടഞ്ഞു. വിസിമാര്‍ക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹൈക്കോടതി പറയും വരെ അന്തിമ തീരുമാനം എടുക്കരുതെന്നും നിര്‍ദേശിച്ചു. ചാന്‍സലര്‍ ആയ ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്തുള്ള വിസിമാരുടെ ഹര്‍ജികള്‍ നവംബര്‍ 17നു വീണ്ടും പരിഗണിക്കും. ചാന്‍സലര്‍ മറുപടി നല്‍കാന്‍ സമയം ചോദിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പത്ത് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നത്.സാങ്കേതിക സര്‍വകലാശാലാ വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേരളത്തിലെ മറ്റ് സര്‍വകലാശാലകളിലെ വിസിമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 23ന് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഇതിന്റെ പിന്നാലെ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം മറുപടി നല്‍കണമെന്നും ഏഴിന് നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകണമെന്നുമാണ് അതില്‍ പറഞ്ഞിരുന്നത്.

സാങ്കേതിക സര്‍വകലാശാലാ കേസിലെ സുപ്രീംകോടതി വിധി അതിനുമാത്രമാണ് ബാധകമാവുകയെന്നും യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയത് തെറ്റാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ കത്തിന്റെ തുടര്‍നടപടിയായുള്ള നോട്ടീസ് നിയമപരമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത് നിയമപരമല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് വിസിമാര്‍ ഹര്‍ജി നല്‍കിയത്. സാങ്കേതിക സര്‍വകലാശാലാ കേസിലെ സുപ്രീംകോടതി വിധി അതിനുമാത്രമാണ് ബാധകമാവുകയെന്നും യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഗവര്‍ണര്‍പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയത് തെറ്റാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ കത്തിന്റെ തുടര്‍നടപടിയായുള്ള നോട്ടീസ് നിയമപരമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here