മയോസൈറ്റിസിനെക്കുറിച്ച് വികാരാധീനയായി സാമന്ത; ഞെട്ടി ആരാധകര്‍

അടുത്തിടെയാണ് താന്‍ മയോസൈറ്റിസ് രോഗ ബാധിതയാണ് എന്ന വിവരം സാമന്ത റൂത്ത് പ്രഭു ആരാധകരെ അറിയിയ്ക്കുന്നത്. താരത്തിന്റെ രോഗവിവരം ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ ശ്രവിച്ചത്.

ഇപ്പോഴിതാ ആശുപത്രിവാസത്തിന് ശേഷമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയതിന് ശേഷം ഇതാദ്യമായിട്ടാണ് സാമന്ത സ്വന്തം ചിത്രം പങ്കുവെക്കുന്നത്. യശോദ സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി.

എത്ര മോശം അവസ്ഥയിലാണെങ്കിലും ആളുകള്‍ക്ക് മുന്നില്‍ പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കണമെന്ന് എന്റെ നല്ല സുഹൃത്തായ രാജ്‌നിധി മോറു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു ദിവസത്തേക്ക് കടമെടുക്കുകയാണ്. 11ന് കാണാം സാമന്ത കുറിച്ചു. പ്രിയതാരത്തിന് രോഗശാന്തി നേര്‍ന്ന് ആരാധകര്‍ എത്തിയിട്ടുണ്ട്. കൂടാതെ ‘സാം’ ക്ഷീണിതയാണെന്നും ആ പഴയ സന്തോഷം മുഖത്തില്ലെന്നും ആരാധകര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News