സംസ്ഥാന സ്‌കൂള്‍ കായികോത്സവം ലോഗോ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു| V Sivankutty

സംസ്ഥാന സ്‌കൂള്‍ കായികോത്സവം ലോഗോ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി(V Sivankutty) പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന പ്രകാശന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ. ഐ എ എസ്, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍ കെ, കൈറ്റ് സി ഇ ഒ അന്‍വര്‍ സാദത് തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായി 2022 ഡിസംബര്‍ 03 മുതല്‍ 06 വരെ സംഘടിപ്പിക്കുന്ന അറുപത്തി നാലാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ലോഗോ ക്ഷണിച്ചിരുന്നു.

ലഭിച്ച എന്‍ട്രികളില്‍ നിന്നും മികച്ച ലോഗോ ആയി പൊതുവിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുത്തത് തിരൂര്‍ എ.എല്‍.പി. സ്‌കൂള്‍ അറബിക് വിഭാഗം അധ്യാപകനായ അസ്ലമിന്റേതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here