ഗവര്‍ണറെ ഉപയോഗിച്ച് ജനാധിപത്യ സംവിധാനങ്ങള്‍ക്കെതിരെ കടന്നാക്രമണം നടക്കുന്നു:മുഖ്യമന്ത്രി| Pinarayi Vijayan

കുതിര കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ജനാധിപത്യ സര്‍ക്കാരിന്റെ അധികാരത്തിനുമേല്‍ കടന്നുകയറ്റം നടത്താന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതികൊടുത്തവരെ ചരിത്ര പുരുഷന്‍മാരായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്.

ജനാധിപത്യത്തിന് നേരെ കടന്നുകയറ്റം നടക്കുന്നു. കുതിര കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഇതിനായി കേന്ദ്രം ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ബദലുകള്‍ ചിലരെ അസ്വസ്ഥരാക്കുന്നു. എന്തിനെയും, ഏതിനെയും വര്‍ഗ്ഗീയവത്ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചരിത്രത്തില്‍ നിന്നും സ്വാതന്ത്ര്യ സമര സേനാനികളെ ഒഴിവാക്കുന്നു. മാപ്പ് പറഞ്ഞവരെ ചരിത്രത്തിന്റെ ഭാഗമാക്കുന്നു- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here