ഇതൊക്കെ എന്ത് ? ഇനിയും തിരിച്ചടികള്‍ നേരിടാന്‍ തയ്യാറാ നുമ്മടെ ഗവര്‍ണർ | Arif Mohammad Khan

സർവ്വകലാശാല വെെസ്‌ ചാൻസലർമാർക്ക് നേരെ ചാൻസലറായ ഗവർണറുടെ നടപടിയും ഹെെക്കോടതി തടഞ്ഞു കഴിഞ്ഞു.വിസിമാർക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹെെക്കോടതി പറയും വരെ അന്തിമ തീരുമാനം എടുക്കരുതെന്നും നിർദേശവും ഉണ്ട്.

ഇനിയെന്താ ചെയ്ക ​ഗവർണറേ ? ആവനാഴിയിൽ ഇനി അമ്പ് എന്തേലും ഉണ്ടോ ? ആർ എസ് എസ്സുകാരേ ആരെയെങ്കിലും ചെന്ന് കണ്ടാ ചിലപ്പോ എന്തേലും തടഞ്ഞാലോ…ഒന്നു പോയി നോക്കിയാ നന്നായിരിക്കും.

പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ ഡി എഫ് സർക്കാർ എന്തിന് ​ഗവർണറെ പേടിക്കണം. ഭരണഘടനാ പരമായ , നിയമപരമായ കാര്യങ്ങൾ എല്ലാം അനുസരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

ചാൻസലർ ആയ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്തുള്ള വിസിമാരുടെ ഹർജികൾ ഇനി ഈ മാസം 17നു വീണ്ടും പരിഗണിക്കും. ഇനി എത്ര ദിവസങ്ങൾ കിടക്കുന്നു. അതുവരെ ഇനി എന്തൊക്കെ കാരണങ്ങളാകും ​ഗവർണർ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ​കണ്ടുപിടിക്കുക.

സംസ്ഥാനത്തെ പത്ത് സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ നോട്ടീസ് നൽകിയിരുന്നത്.സാങ്കേതിക സർവകലാശാലാ വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേരളത്തിലെ മറ്റ് സർവകലാശാലകളിലെ വിസിമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 23ന് ഗവർണർ ഉത്തരവിറക്കിയത്. ഇതിന്റെ പിന്നാലെ പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസും നൽകി. നവംബർ മൂന്നിന് വൈകിട്ട് അഞ്ചിനകം മറുപടി നൽകണമെന്നും ഏഴിന് നടക്കുന്ന ഹിയറിങ്ങിൽ ഹാജരാകണമെന്നുമാണ് അതിൽ പറഞ്ഞിരുന്നത്.

സാങ്കേതിക സർവകലാശാലാ കേസിലെ സുപ്രീംകോടതി വിധി അതിനുമാത്രമാണ് ബാധകമാവുകയെന്നും യുജിസി മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും ഹർജിക്കാർ വാദിച്ചു. രാജി ആവശ്യപ്പെട്ട് ഗവർണർ കത്ത് നൽകിയത് തെറ്റാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതിനാൽ കത്തിന്റെ തുടർനടപടിയായുള്ള നോട്ടീസ് നിയമപരമല്ലെന്നും ഹർജിക്കാർ വാദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഗവർണർ പഴകിപ്പൊളിഞ്ഞ സംഘി വാട്‌സ്‌ആപ്പ്‌ നുണകൾ ഉന്നയിച്ചു. തലശേരി കലാപകാലത്ത് യുവ ഐപിഎസ്‌ ഓഫീസർ തോക്ക്‌ ചൂണ്ടിയപ്പോൾ പേടിച്ചുപോയ ആളാണ്‌ മുഖ്യമന്ത്രി എന്നായിരുന്നു ഗവർണറുടെ പരിഹാസം. എന്നാൽ മുൻപേ ഫാക്‌ട്‌ചെക്ക്‌ നടത്തി തള്ളിക്കളഞ്ഞ ആരോപണമാണ്‌ ഒരു ഗവർണർ തന്നെ മാധ്യമങ്ങൾക്ക്‌ മുമ്പിൽ വിളിച്ചുപറയുന്നത്‌.

ഈ കഥ പച്ചക്കള്ളമാണ് എന്ന് മനസിലാക്കാൻ വിഷമമൊന്നുമില്ല. ഹിന്ദിയിലെ ഒറിജിനൽ കഥയിലെ കുഞ്ഞിരാമൻ കൊലപാതകം മലയാള പരിഭാഷയിലില്ല എന്നത് ഒന്നാമത്തെ തെളിവ്. രണ്ട്, വിജയൻ കോരൻ എന്നാണ് പിണറായി വിജയനെ ഹിന്ദി കഥയിൽ പരാമർശിക്കുന്നത്. അതും മലയാളത്തിൽ നിന്ന് ഒഴിവാക്കി. ഒരുകാലത്തും പിണറായി വിജയൻ ആ പേരിൽ അറിയപ്പെട്ടിരുന്നില്ല എന്ന് പരിഭാഷപ്പെടുത്തിയവർക്കു തന്നെ അറിയാമായിരുന്നു.

ഒരു ശരം എറിയുമ്പോൾ അത് പത്തായിട്ടാണ് ​ഗവർണർക്ക് നേരെ കൊള്ളുന്നത്.എന്തായാലും ഇന്നാട്ടിലെ ജനങ്ങൾക്ക് കാര്യങ്ങൾ കൃത്യമായിട്ടറിയാം…..കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറയുന്നതുപോലെ എന്തോ ആ​ഗ്രഹിച്ചിട്ട് കിട്ടാത്തതിന്റേതാണ് ​ഗവർണർ കാണിച്ചു കൂട്ടുന്നതെന്ന്…..അല്ലെങ്കില്‍ ആരോ പടച്ചുവിട്ട തിരക്കഥയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാനെന്ന്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News