Apple: രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ആപ്പിള്‍ കഴിക്കൂ…

ആപ്പിള്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. ആപ്പിളിന് ഒരുപാട് ഗുണങ്ങളും ഉണ്ട് നൊക്കാം അവ എന്തൊക്കെയാണെന്ന്

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു:

ആപ്പിള്‍ കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സാധിക്കുനതാണ്. ആപ്പിളിലുള്ള ഫ്ളവനോയിഡ് അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്നു. സ്തനാര്‍ബുദം, കുടല്‍ അര്‍ബുദം എന്നീ ക്യാന്‍സറുകളാണ് പ്രതിരോധിക്കാന്‍ കഴിയുന്നത്. ശ്വാസകോശ അര്‍ബുദമുള്ളവരില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കാനും സാധിക്കും. കൂടാതെ, ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്‌സിന് ക്യാന്‍സര്‍ കോശങ്ങളെ കൊന്നുകളയുവാനുള്ള ശേഷിയുള്ളവയാണ്.

ദന്തസംരക്ഷണം:

ആപ്പിള്‍ കഴിക്കുന്നത് ഏറ്റവും നന്നായി ഫലപ്രദമാകുന്ന പല്ലുകള്‍. ആപ്പിള്‍ വായിലെ അണുബാധയെ അകറ്റുകയും ദന്ത ശുദ്ധി വരുത്തുകയും ചെയ്യുന്നു. ആപ്പിള്‍ കഴിക്കുമ്പോള്‍ ആപ്പിളിലടങ്ങിയിരിക്കുന്ന ഫൈബര്‍ പല്ലൂകളെ വെണ്‍യുള്ളതാക്കുന്നു. ആപ്പിള്‍ കഴിക്കുമ്പോഴുണ്ടാകുന്ന ഉമിനീര്‍ ബാക്ടീരിയകളില്‍ നിന്ന് പല്ലുകളെ സംരക്ഷിക്കുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു: ആപ്പിള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനാല്‍ ടൈപ്പ് ടു പ്രമേഹക്കാര്‍ക്ക് നല്ലതാണ്. ആപ്പിളിലെ പെക്ടിന്‍ ഇന്‍സുലിന്‍ തോത് ക്രമീകരിക്കാന്‍ സഹായിക്കുന്നു.

കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നു:

കൊളസ്ട്രോളിനെതിരായുള്ള ഫീനോള്‍സ് അടിങ്ങിയിരിക്കുന്നതിനാല്‍ ആപ്പിള്‍ കഴിക്കുന്നതിലൂടെ കൊളസിട്രോള്‍ നിയന്ത്രിക്കാന്‍ സാധിക്കും. ദിവസവും ആപ്പിള്‍ കഴിക്കുന്നതിലൂടെ ആറു മാസത്തിനുള്ളില്‍ 23 ശതമാനം ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും 4 ശതമാനം നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

എല്ലുകളുടെ ആരോഗ്യം:

ആപ്പിളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് എല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ആപ്പിള്‍ സന്ധിവാതത്തെ ചെറുക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News