
ഗവര്‍ണര്‍മാരുടെ സംസ്ഥാന തലങ്ങളിലെ ഇടപെടല്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury). ശരദ് പവാര്‍, സോണിയ ഗാന്ധി, മല്ലികര്‍ജ്ജുന്‍ ഖാര്‍ഗെ, അഖിലേഷ് യാദവ്, നിതീഷ് കുമാര്‍, ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ചതായി അദ്ദേഹം അറിയിച്ചു.
ഗവര്‍ണര്‍ക്കെതിരെ നിയമപരമായി നീങ്ങുന്നത് സംബന്ധിച്ചു ആലോചന നടക്കുകയാണ്. പല പാര്‍ട്ടികളും നേരത്തെ ഗവര്‍ണര്‍മാരെ തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഭിന്നതയില്‍ അവര്‍ തീരുമാനം എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണമാരെ ഉപയോഗിച്ച് ബിജെപി അജണ്ട നടപ്പിലാക്കുന്നുവെന്നും ഇതിനെതിരെ പ്രതിപക്ഷ ഐക്യം ഉയര്‍ന്നു വരണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here