മാത്യു ദേവസിയെ വിജയിപ്പിക്കുക; കാതല്‍ ചിത്രത്തിന്റെ ഫ്‌ലക്‌സുകള്‍ കണ്ട് ഞെട്ടി പ്രേക്ഷകര്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മമ്മൂട്ടി. തീക്കോയി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി താരം മത്സരിക്കുന്നത്. ടോര്‍ച്ചാണ് തെരഞ്ഞെടുപ്പ് ചിഹ്നം. ചിരിച്ചുകൊണ്ടു നില്‍ക്കുന്ന നടന്റെ ഫ്‌ള്ക്‌സില്‍ മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് അഭ്യര്‍ഥന. ഏതായാലും ഫ്‌ലക്‌സുകള്‍ മൂന്നാം വാര്‍ഡില്‍ നിരന്നു കഴിഞ്ഞു.

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്യു ദേവസിയുടെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യന്‍ താരം ജ്യോതികയാണ്.

ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. തിരക്കഥ: ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ. ഛായാഗ്രഹണം: സാലു കെ.തോമസ്, എഡിറ്റിംഗ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here