ഹൃദയങ്ങളിലാണ് എസ്എഫ്ഐ: കാലിക്കറ്റില്‍ 174ല്‍ 131 ഇടത്തും ഉജ്വല വിജയം

കാലിക്കറ്റ്‌ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് ചരിത്ര വിജയം. സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 174 കോളേജുകളിൽ 131 ഇടത്തും എസ് എഫ് ഐ വിജയിച്ചു.

തൃശ്ശൂർ ജില്ലയിൽ 27 ൽ 25 ഉം, പാലക്കാട്‌ 33 ൽ 30 ഉം, കോഴിക്കോട് 55 ൽ 45ഉം മലപ്പുറത്ത് 49ൽ 24 ഉം വയനാട് 10 ൽ 7 ഉം കോളേജുകളിൽ എസ് എഫ് ഐ യൂണിയൻ നയിക്കും.

തൃശ്ശൂർ ജില്ലയിൽ ഗവ കൂട്ടനെല്ലൂർ കോളേജ്,ശ്രീ കേരളവർമ്മ കോളേജ്,സെന്റ്. അലോഷ്യസ് കോളേജ്,ഗവ ലോ കോളേജ് തൃശ്ശൂർ,സെന്റ്.തോമസ് തൃശ്ശൂർ, IHRD ചേലക്കര,ഗവ. ആർട്സ് ചേലക്കര,ലക്ഷ്മി നാരായണ കൊണ്ടാഴി,ശ്രീ വ്യാസ വടക്കാഞ്ചേരി,MOC അക്കികാവ്,ശ്രീകൃഷ്ണ ഗുരുവായൂർ,എം. ഡി പഴഞ്ഞി,മദർ കോളേജ്,സെന്റ്. ജോസഫ് പാവറട്ടി,SN നാട്ടിക,SN ഗുരു നാട്ടിക,IHRD വല്ലപ്പാട്,IHRD കൊടുങ്ങല്ലൂർ,MES അസ്സ്മാബി കൊടുങ്ങല്ലൂർ,KKTM കൊടുങ്ങല്ലൂർ,ക്രൈസ്റ്റ് ഇരിഞ്ഞാലക്കുട,തരണനെല്ലൂർ കോളേജ്,ഗവ പനമ്പിള്ളി കോളേജ്,SN വഴുക്കുംപാറ,ഗവ ആർട്സ് കോളേജ് ഒല്ലൂർ എന്നിവിടങ്ങളിൽ യൂണിയൻ എസ് എഫ് ഐ വിജയിച്ചു.

പാലക്കാട്‌ ജില്ലയിൽ ഗവ:വിക്ടോറിയ കോളേജ് പാലക്കാട്‌, ഗവ:ചിറ്റൂർ കോളേജ്,ഗവ:കോളേജ് കൊഴിഞ്ഞാമ്പാറ, NSS കോളേജ് നെന്മാറ, തൃത്താല ഗവ:കോളേജ്, NSS പറക്കുളം, ASPIRE കോളേജ് തൃത്താല, A.W.H കോളേജ് ആനക്കര, പട്ടാമ്പി ഗവ:കോളേജ്, LIMENT കോളേജ് പട്ടാമ്പി, NSS ഒറ്റപ്പാലം,പത്തിരിപ്പാല ഗവ:കോളേജ്, SN കോളേജ് ഷൊർണൂർ, IDEAL കോളേജ് ചെറുപ്പുളശ്ശേരി, V.T.B കോളേജ് ശ്രീകൃഷ്ണപുരം, സീടക് കോളേജ്, രാജീവ്‌ ഗാന്ധി മെമ്മോറിയൽ കോളേജ് അട്ടപ്പാടി, I H R D കോളേജ് അട്ടപ്പാടി,ചെബൈ സംഗീത കോളേജ് പാലക്കാട്‌,I H R D അയിലൂർ, നേതാജി കോളേജ് നെന്മാറ,തുഞ്ചത്തെഴുത്തച്ഛൻ കോളേജ് എലവഞ്ചേരി, V R K E ലോ കോളേജ് എലവഞ്ചേരി,ഗവ:കോളേജ് തോലന്നൂർ, I H R D കോട്ടായി, SN കോളേജ് ആലത്തൂർ, SNGC ആലത്തൂർ,IHRD വടക്കഞ്ചേരി, ലയൺസ് കോളേജ് മുടപ്പല്ലൂർ എന്നിവിടങ്ങളിൽ എസ് എഫ് ഐ മികച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ ഗുരുവായൂരപ്പൻ കോളേജ്, മീഞ്ചന്ത ആർട്സ് കോളേജ്, പി കെ കോളേജ്, പി വി എസ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, IHRD കിളിയനാട്, ഹോളി ക്രോസ്സ് കോളേജ്, കുന്ദമംഗലം ഗവ കോളേജ്, SNES കോളേജ്, മലബാർ TMS കോളേജ്, കോടഞ്ചേരി ഗവ കോളേജ്, IHRD മുക്കം, കൊടുവള്ളി ഗവ കോളേജ്, IHRD കോളേജ് താമരശ്ശേരി, ബാലുശ്ശേരി ഗവ കോളേജ്, ഗോകുലം കോളേജ്, M dit college, Bed college പറമ്പിന്റെ മുകളിൽ, SNDP കോളേജ്, ഗുരുദേവ കോളേജ്, മുച്ചുകുന്ന് കോളേജ്, കടത്താനാട് കോളേജ്, SN കോളേജ് വടകര, B ed കോളേജ് വടകര, യൂണിവേഴ്സിറ്റി സബ് സെന്റർ വടകര, co oparative കോളേജ് വടകര, CSI മൂക്കളി, മേഴ്‌സി B. Ed കോളേജ് ഒഞ്ചിയം, മടപ്പളി കോളേജ്, നാദാപുരം ഗവ കോളേജ്, IHRD കോളേജ് നാദാപുരം, മൊകേരി ഗവ കോളേജ്, എഡ്യൂക്കേസ് കോളേജ് കുറ്റ്യാടി, Ckg കോളേജ് പേരാമ്പ്ര, യൂണിവേഴ്സിറ്റി സബ് സെന്റർ ചാലിക്കര, ചക്കിട്ടപറ B ed college, മദർ തരേസ Bed കോളേജ്, SN കോളേജ്, SN സെൽഫ് കോളേജ്, മലബാർ കോളേജ് പയ്യോളി, AWH കല്ലായി, പി കെ B. Ed കോളേജ്, പൂനത്ത് B. Ed കോളേജ് എന്നിവിടങ്ങളിൽ എസ് എഫ് ഐ സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വയനാട് ജില്ലയിൽ സെന്റ്‌ മേരിസ്‌ കോളേജ്,അൽഫോൻസാ കോളേജ്,പഴശ്ശിരാജാ കോളേജ്,SN കോളേജ് ,ജയശ്രീ കോളേജ്,NMSM ഗവണ്മെന്റ് കോളേജ്,ഓറിയെന്റൽ കോളേജ് എന്നിവിടങ്ങളിൽ എസ് എഫ് ഐ യൂണിയൻ വിജയിച്ചു

മലപ്പുറത്ത് മഞ്ചേരി പ്രിസ്റ്റ്യൻ വാലി,വളാഞ്ചേരി കെഎംസിടി ലോ കോളേജ്,പെരിന്തൽമണ്ണ പിടിഎം ഗവൺമെൻറ് കോളേജ്,മങ്കട ഗവണ്മെൻ്റ് കോളേജ്,എസ് വി പി കെ പാലേമാട്,തവനൂർ ഗവണ്മെൻ്റ് കോളേജ്,മുതുവലൂർ ഐഎച്ച്ആർഡി,വണ്ടൂർ ഹിക്കമിയ,വാഴക്കാട് ഐഎച്ച്ആർഡി,വളാഞ്ചേരി പ്രവാസി,വട്ടംകുളം ഐഎച്ച്ആർഡി,താനൂർ ഗവണ്മെൻ്റ് കോളേജ്,മലപ്പുറം ഗവണ്മെൻ്റ് വനിതാ കോളേജ്,മലപ്പുറം മ അദിൻ,വളാഞ്ചേരി കെആർഎസ്എൻ,മഞ്ചേരി എൻഎസ്എസ്,പെരിന്തൽമണ്ണ എസ് എൻ ഡി പി,CUTEC കൂട്ടിലങ്ങാടി,കെ.എം.സി.ടി ആർട്സ്,SVPK ബി എഡ് പാലേമാട്, എംഇഎസ് പൊന്നാനി,യൂണിവേഴ്സറ്റി ക്യാമ്പസ്,മലബാർ മാണൂർ,അസബാഹ് കോളേജ് വളയംകുളം എന്നിവിടങ്ങളിൽ എസ് എഫ് ഐ മികച്ച വിജയം കരസ്ഥമാക്കി.

മുൻ വർഷങ്ങളിൽ നഷ്ട്ടപ്പെട്ട ഇരിങ്ങാലക്കുട ക്രൈസ്റ്റ്, St മേരീസ് കോളേജ് ബത്തേരി, കൊടുവള്ളി gov കോളേജ്, തൃത്താല gov കോളേജ്, ചെർപ്ലശേരി CCST കോളേജ്, ഐലൂർ IHRD കോളേജ്, മങ്കട gov കോളേജ്, ഹിഗമിയ കോളേജ് വണ്ടൂർ ഉൾപ്പടെ വിവിധ കോളേജ് യൂണിയനുകൾ മികച്ച ഭൂരിപക്ഷത്തിൽ എസ് എഫ് ഐ തിരിച്ചു പിടിച്ചു.

മതവർഗ്ഗീയതയ്ക്ക് വേരുറപ്പുള്ള ഇടങ്ങളായി കലാലയങ്ങളെ മാറ്റാൻ ഇതര വലത് വിദ്യാർത്ഥി സംഘടനകൾ നിതാന്തം ശ്രമിക്കുമ്പോളാണ് സമഭാവനയുടെ രാഷ്ട്രീയം ഉയർത്തികൊണ്ട് കഴിഞ്ഞ കാലങ്ങളിൽ കേരളത്തിലെ വിദ്യാർത്ഥികളുടെ സമരപോരാട്ടങ്ങളുടെ മുഖമായ എസ് എഫ് ഐ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായത്. വലത് രാഷ്ട്രീയ സംഘടനകൾ അഴിച്ചുവിടുന്ന വ്യാജപ്രചാരണങ്ങൾക്കും അക്രമങ്ങൾക്കും മാധ്യമ വിചാരണയ്ക്കും മേലെ വിദ്യാർത്ഥികൾ വിധിയെഴുതിയതുമ്പോൾ അത് കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസുകൾക്കകത്ത്
എസ് എഫ് ഐ യുടെ മറ്റൊരു മാറ്റേറിയ വിജയ ഗാഥയായി മാറുകയാണ്.

എസ് എഫ് ഐ ക്ക് കരുത്തുറ്റ വിജയം സമ്മാനിച്ച വിദ്യാർത്ഥികൾക്കും, ചരിത്ര വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ സഖാക്കൾക്കും അഭിവാദ്യങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News