FIFA:ഫിഫയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി | Pinarayi Vijayan

(FIFA)ഫിഫയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കേരളത്തിന്റെ ഫുട്‌ബോള്‍ സ്‌നേഹം അംഗീകരിച്ചതിന് നന്ദി. കോഴിക്കോട് പുള്ളാവൂരിലെ പുഴയില്‍ താരങ്ങളുടെ കട്ടൗട്ട് സ്ഥാപിച്ചത് ഫിഫ ട്വിറ്റ് ചെയ്തിരുന്നു.

ഫിഫയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മുഖ്യമന്ത്രി നന്ദി അറിയിച്ചത്.

‘കേരളത്തിന് ഫുട്‌ബോള്‍ ജ്വരം, നെയ്മറുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലിയോണല്‍ മെസിയുടേയും കൂറ്റന്‍ കട്ടൗട്ടുകള്‍ പുഴയില്‍ ഉയര്‍ന്നപ്പോള്‍’ എന്ന തലക്കെട്ടോടെയാണ് പുള്ളാവൂരിലെ ആരാധകരുടെ ആവേശം ഫിഫ ഇന്ന് ട്വീറ്റ് ചെയ്തത്. ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ ട്വീറ്റ് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാക്കിയിരുന്നു.

കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിലാണ് ഫുട്‌ബോളിലെ ഇതിഹാസങ്ങളായ അര്‍ജന്റീനന്‍, ബ്രസീല്‍, പോര്‍ച്ചുഗീസ് താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ലോകകപ്പിന് മുന്നോടിയായി ഉയര്‍ത്തിയത്. മൂന്ന് താരങ്ങളുടെയും ആരാധകര്‍ ഇവിടെ വാശിയോടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News