Pandalam:കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്; ബൈക്ക് കത്തിനശിച്ചു

കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട്പേര്‍ക്ക് പരുക്കേറ്റു. അപകടത്തെത്തുടര്‍ന്ന് ബൈക്ക് കത്തിനശിച്ചു. ബൈക്ക് യാത്രക്കാരനായ തൃക്കൊടിത്താനം കോട്ടമുറി പായിക്കാട്ട് ശ്രീഭദ്രയില്‍ ശ്രീഹരി(24), കാര്‍ യാത്രക്കാരനായ ഏറ്റുമാനൂര്‍ സ്വദേശി അജയന്‍(39)എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഗുരുതരമായി പരുക്കേറ്റ ശ്രീഹരിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിക്കു ശേഷം ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. അടൂരില്‍ നിന്നെത്തിയ അഗ്‌നി രക്ഷാസേന തീ കൂടുതല്‍ സ്ഥലത്തെക്ക് വ്യാപിക്കാതിരിക്കാന്‍ വേണ്ട ക്രമീകരണം നടത്തി.

ചൊവാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ചെങ്ങന്നൂര്‍ ഭാഗത്തേക്ക് പോയ കാറും പന്തളം ഭാഗത്തേക്ക് വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. കാര്‍ നിയന്ത്രണം വിട്ട് സമീപത്തുള്ള പറമ്പിലേക്ക് ഇടിച്ചു കയറിയാണ് അപകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News