Arya Rajendran:നഗരസഭ വ്യാജ കത്ത് കേസ്;മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

നഗരസഭയിലെ വ്യാജ കത്ത് കേസില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ(Arya Rajendran) മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മേയറുടെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്.

കത്തിന്റെ ആധികാരികതയെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ പുറത്ത് വന്ന കത്തുമായി തനിക്ക് അറിവില്ലെന്നും, കത്ത് പ്രചരിക്കുമ്പോള്‍ താന്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും മേയര്‍ മറുപടി നല്‍കി. അതിനാലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും മേയര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് വ്യക്തമാക്കി.

രാവിലെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് സമയം അനുവദിച്ചിരുന്നെങ്കിലും പ്രതിഷേധം കാരണം മൊഴിയെടുക്കാന്‍ കഴിയാത്തതിനാലാണ് മേയറുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News