ബഷീര്‍ മാടാലയുടെ ‘തലവെട്ടുകാര്‍’ പ്രകാശനം ചെയ്തു

നാഗാലാന്റിലെ കൊണ്യാക് വിഭാഗക്കാര്‍ക്ക് ഇടയില്‍ നിലനിന്നിരുന്ന തല വെട്ടല്‍ വിശ്വാസത്തെക്കുറിച്ചാണ് ബഷീര്‍ മാടാലയുടെ തലവെട്ടുകാര്‍ എന്ന പുസ്തകം. നാഗാലാന്‍ഡിന്റെ സാമൂഹിക പശ്ചാത്തലം കൂടി വരച്ചു കാട്ടുന്ന പുസ്തകം ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിലാണ് പ്രകാശനം ചെയ്തത്. പ്രശസ്ത എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി പുസ്തകം പ്രകാശനം ചെയ്തു . എഴുത്തുകാരനും, ചിന്തകനുമായ എ.വി. അനില്‍ കുമാറിന് പുസ്തകം നല്‍കിക്കൊണ്ടായിരുന്നു പ്രകാശനം.

പ്രവാസി എഴുത്തുകാരനായ ബഷീര്‍ തിക്കോടി പുസ്തകം പരിചയപ്പെടുത്തി. ഷാര്‍ജ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് എം.എ. ജോണ്‍സന്‍, എഴുത്തുകാരനായ സുഹൈല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തത് ചിന്തകനും, എഴുത്തുകാരനും, പ്രഭാഷകനുമായ കെ. ഇ.എന്‍ ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News