Karnataka: കര്‍ണാടക അധ്യാപക നിയമന പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ബോളിവുഡ് താരം സണ്ണി ലീയോണിന്റെ ചിത്രം

കര്‍ണാടകയില്‍ അധ്യാപക നിയമന പരീക്ഷയുടെ ഹാള്‍ ടിക്കറ്റില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം. ഹാള്‍ ടിക്കറ്റന്റെ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന് ഒരുപാട് ആരോപണങ്ങളും ചര്‍ച്ചകളും ഉയരുന്നുണ്ട്.

‘അധ്യാപക നിയമന ഹാള്‍ ടിക്കറ്റില്‍ ഉദ്യോഗാര്‍ത്ഥിയുടെ ചിത്രത്തിന് പകരം നടി സണ്ണി ലിയോണിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചിരുന്നത്. നിയമസഭയ്ക്കുള്ളില്‍ നീലച്ചിത്രങ്ങള്‍ കണ്ട പാര്‍ട്ടിയില്‍ നിന്ന് ഇത് പ്രതീക്ഷിക്കാം,’ -കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍പേഴ്സണ്‍ ബി.ആര്‍ നായിഡു ട്വീറ്റ് ചെയ്തു.

പരീക്ഷക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ തന്നെ നിര്‍ബന്ധമായും ഫോട്ടോയും അപ്ലോഡ് ചെയ്യണം. അതായിരിക്കും ഹാള്‍ ടിക്കറ്റിലും അച്ചടിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മറുപടി നല്‍കി.

എന്നാല്‍ അപേക്ഷ നല്‍കിയത് താനല്ലെന്നും ഭര്‍ത്താവിന്റെ സുഹൃത്താണ് വിവരങ്ങള്‍ അപ്ലോഡ് ചെയ്‌തെന്ന് യുവതി അറിയിച്ചു.സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here