Alappuzha: വള്ളങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് തൊഴിലാളിയെ കാണാതായി

വള്ളങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് തൊഴിലാളിയെ കാണാതായി. തൃക്കുന്നപ്പുഴയ്ക്ക് പടിഞ്ഞാറ് ഭാഗത്തായി കടലില്‍ ബുധനാഴ്ച വെളുപ്പിന് അഞ്ചു മണിക്കാണ് അപകടമുണ്ടായത്. തൃക്കുന്നപ്പുഴ സ്വദേശിയുടെ ധര്‍മ്മശാസ്താവ് എന്ന വള്ളവും ആലപ്പാട്, അഴീക്കല്‍ സ്വദേശിയുടെ മൂക്കുംപുഴ അമ്മ എന്ന കാരിയര്‍ വള്ളവും തമ്മിലാണ് കൂട്ടിയിടിച്ചത്.

മുക്കുമ്പുഴ അമ്മ വള്ളത്തിന്റെ ഉടമ അഴീക്കല്‍ പുത്തന്‍ വീട്ടില്‍ ശാലുവാഹനന്‍ (55) എന്ന കണ്ണനെയാണ് കാണാതായത്. അപകടത്തെ തുടര്‍ന്ന് കടലില്‍ വീണ മറ്റു തൊഴിലാളികള്‍ എല്ലാം രക്ഷപ്പെട്ടു. കാണാതായ തൊഴിലാളിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here