ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ നിയമതടസ്സമില്ല:പിഡിടി ആചാരി| PDT Achari

ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനെന്ന് മുന്‍ ലോക്‌സഭ സെക്രട്ടറി ജനറലും ഭരണഘടന വിദഗ്ധനുമായ പിഡിടി ആചാരി( PDT Achari). ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാന്‍ നിയമപരമായ തടസ്സമില്ലെന്നും പിഡിടി ആചാരി കൈരളി ന്യൂസിനോട് പ്രതികരിച്ചു.

ഭരണഘടനാപരമായി പറഞ്ഞാല്‍ ഓര്‍ഡിനന്‍സ് ഇറക്കി ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് ഗവണ്‍മെന്റിന് അധികാരമുണ്ട്. ചാന്‍സലര്‍ എന്ന പദവി ഒരു സ്റ്റാറ്റിയൂട്ടറി പോസ്റ്റ് ആണ്. ഗവര്‍ണര്‍ ചാന്‍സലര്‍ ആയിക്കൊള്ളണമെന്ന് ഭരണഘടനയില്‍ എവിടെയും പറയുന്നില്ല.

ഗവര്‍ണര്‍ ചാന്‍സലറായി ഇരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഗവര്‍ണറെ ആ സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ യാതൊരു തെറ്റുമില്ല, നിയമപരമായി അത് ചെയ്യാനാകും. ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാനും അത് ഒപ്പുവെയ്ക്കാനും ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്- പി ഡി ടി ആചാരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News