Supreme court: ലോട്ടറി കേസ്; നാഗാലാന്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരളം എതിര്‍ സത്യവാങ്മൂലം നല്‍കി

ലോട്ടറി കേസില്‍ നാഗാലാന്റ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ കേരളം എതിര്‍ സത്യവാങ്മൂലം നല്‍കി.സ്വകാര്യ ഏജന്‍സിയെ ലോട്ടറി വില്‍ക്കാന്‍ ഏല്‍പിച്ച നാഗാലാന്‍ഡ് സര്‍ക്കാര്‍ തീരുമാനം ചട്ടവിരുദ്ധമാണെന്ന് കേരളം ചൂണ്ടിക്കാട്ടി.

ലോട്ടറി ഏജന്‍സി വിപണയില്‍ നടത്തിയത് പരിധി വിട്ടുള്ള ഇടപെടലാണ്. നിയമ ലംഘനം നിയന്ത്രിക്കുക മാത്രമാണ് കേരളം ചെയ്തതെന്നും പേപ്പര്‍ ലോട്ടറികളെ നിയന്ത്രിക്കാന്‍ നിയമം വഴി സംസ്ഥാനത്തിനാകുമെന്നും ഇതില്‍ ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനമില്ലെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അതേസമയം ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് നാഗാലാന്‍ഡ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News