Guinea: ഗിനിയയില്‍ കുടുങ്ങിയ നാവികരെ രക്ഷിക്കാന്‍ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ

ഇക്വറ്റോറിയല്‍ ഗിനിയയില്‍ കുടുങ്ങിയ നാവികരെ രക്ഷിക്കാന്‍ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ. നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ കപ്പലിന്റെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ നൈജീരിയയ്ക്ക് കൈമാറി.അതെ സമയം കപ്പല്‍ കമ്പനി അന്തര്‍ ദേശീയ കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കും.

നൈജീരിയയിലെ അബൂജയില്‍ ഉള്ള ഇന്ത്യന്‍ ഹൈ കമ്മീഷ്ണര്‍ ജി സുബ്രമണ്യമാണ് ഗിനിയില്‍ കുടുങ്ങിയ 26 അംഗ സംഘത്തിന്റെ മോചനത്തിനായുള്ള നയതന്ത്രപരമായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് . കപ്പല്‍ യാത്ര നിയമപരമെന്ന് തെളിയിക്കുന്ന രേഖകള്‍ നൈജീരിയ്ക്ക് കൈമാറിയിട്ടുണ്ട്. ഗിനിയെന്‍ നേവിയുടെ തടവിലുള്ള 15 നാവികരില്‍ 2 പേര്‍ മലയാളികള്‍ ആണ്‌സംഘത്തിലെ ശേഷിക്കുന്ന 11 പേര്‍ കസ്റ്റഡിയിലെടുത്ത ‘എംടി ഹീറോയിക് ഇഡുന്‍’ എന്ന കപ്പലില്‍ത്തന്നെയാണുള്ളത്. ഗിനി നാവികസേനയുടെ കനത്ത കാവലിലാണിവര്‍.എല്ലാ ജീവനക്കാരുടെയും പാസ്‌പോര്‍ട്ട് ഇന്നലെ എക്വറ്റോറിയല്‍ ഗിനി സൈന്യം പിടിച്ചെടുത്തിരുന്നു.കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് ഇന്ത്യന്‍ എംബസി കിടക്കുവാനുള്ള മാറ്റുകള്‍ എത്തിച്ചിരുന്നു.

തടവിലായി 12 മണിക്കൂര്‍ ശേഷമാണ് ഇന്ത്യന്‍ എംബസിക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ സാധിച്ചത് . നാവികര്‍ നൈജീരിയയിലേക്ക് പോയ വിവരണങ്ങളും അടുങ്ങുന്ന രേഖ കമ്പനി പുറത്ത് വിട്ടു. എന്നാല്‍ തടവില്‍ ആക്കപ്പെടവരുടെ മോചന വും മനുഷ്യാവകാര ലംഘനവും കാണിച്ച് കപ്പല്‍ കമ്പനി നൈജീരിയയിലെ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഉടന്‍ തന്നെ സമുദ്ര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ജര്‍മനിയിലെ ഹംബര്‍ഗിലെ ഇന്റര്‍നാഷണല്‍ ട്രിബുണല്‍ ഫോര്‍ ദി ലാ ഓഫ് ദി സീയില്‍ കപ്പലിന്റെ മോചനത്തിനായി രേഖകള്‍ സമര്‍പ്പിക്കും.

ഓഗസ്റ്റ് 7നാണ് നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ നാണ് നൈജീരിയയിലെ എകെ പി ഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാന്‍ എത്തിയത്.ക്രൂഡ് ഓയില്‍ മോഷണത്തിനു വന്ന കപ്പല്‍ എന്ന് ആരോപിച്ചാണ് ഗിനിയന്‍ നേവി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തടവിലായിട്ട് 4 മാസമായെങ്കിലും സംഭവത്തില്‍ ഇതുവരെ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടില്ല ആരോപണവും ഉയര്‍ന്നു വന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel